You are Here : Home / USA News

കേരളാ കോണ്‍ഗ്രസ്സ് നേതാവ് ജോര്‍ജ് സെബാസ്റ്റ്യനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

Text Size  

Story Dated: Wednesday, August 28, 2013 12:54 hrs UTC

നിബു വെള്ളവന്താനം

 

ന്യൂയോര്‍ക്ക്: ഇടതുപക്ഷ ഏകോപന സമിതി അംഗവും, കേരളാ കോണ്‍ഗ്രസ്സ് (തോമസ്) സെക്രട്ടറി ജനറലുമായ ജോര്‍ജ് സെബാസ്റ്റ്യനു സുഹൃത്തുക്കളും അഭ്യുതകാംക്ഷികളും ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി. 24 നു ശനിയാഴ്ച ക്വീന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റോറന്റില്‍ കൂടിയ യോഗം വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യീയോര്‍ക്ക് പ്രോവിന്‍സ് ചെയര്‍പേഴ്‌സണും, പ്രവാസി കവിയത്രിയുമായ ത്രേരുീയാമ്മ തോമസ് നാടാവള്ളില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനകാലത്ത് ജോര്‍ജ് സെബാസ്റ്റ്യന്റെ സഹപ്രവര്‍ത്തകനായിരുന്ന ഷോളി കുമ്പിളുവേലി അദ്ദേഹത്തെ സദസിനു പരിചയപ്പെടുത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജയക്രിഷ്ണന്‍ നായര്‍, ഡോ.അജയന്‍ പിള്ള, സോണി വടക്കേല്‍, സാബു കട്ടപ്പന, തോമസ് ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹ്രസ്വമായ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ തനിക്ക് വിവിധ സ്ഥലങ്ങളില്‍ , രാഷ്ട്രീയ - കക്ഷി ബന്ധങ്ങള്‍ക്കതീതമായി, അമേരിക്കയിലെ മലയാളി സമൂഹം നല്‍കിയ സ്‌നേഹാദരങ്ങള്‍ക്ക് മറുപടി പ്രസംഗത്തില്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.