You are Here : Home / USA News

ന്യൂജേഴ്‌സിയില്‍ സംയുക്ത ഈസ്റ്റര്‍ ആഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 09, 2015 11:07 hrs UTC

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്‌ത്യന്‍ ഫെലോഷിപ്പിന്‍െറയും എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ ഓഫ്‌ ന്യൂജേഴ്‌സിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഈസ്റ്റര്‍ ആഘോഷം 2015 ഏപ്രില്‍ പന്ത്രണ്ടാം തീയതി ഞായറാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ ടീനെക്ക്‌ സെന്‍റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ (70 സീഡര്‍ ലെയിന്‍ ടീനെക്ക്‌ ന്യൂജേഴ്‌സി) വച്ച്‌ നടത്തപ്പെടുന്നതാണ്‌. അറിയപ്പെടുന്ന പ്രാസംഗികനും ന്യൂയോര്‍ക്ക്‌ യൂണിഫിക്കേഷന്‍ സെമിനാരിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ റവ. ഡീക്കന്‍ ബന്നി ജോണ്‍ ചിറയിലാണ്‌ ഈസ്റ്റര്‍ സന്ദേശം നല്‍കുന്നത്‌. സഭകളുടെ മതില്‍ക്കെട്ടുകള്‍ക്കതീതമായി എല്ലാ മലയാളി ക്രിസ്‌ത്യാനികളെയും ഏകോപിപ്പിച്ച്‌ പ്രവര്‍ത്തിച്ചുവരുന്ന രണ്ട്‌്‌ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ഈ ഈസ്റ്റര്‍ ആഘോഷത്തില്‍ വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. കൂടാതെ വിവിധ ക്രിസ്‌തീയ കലാപരിപാടികളും ചടങ്ങിന്‌ മാറ്റുകൂട്ടും. എല്ലാ സഭാവിഭാഗങ്ങളിലും ഉള്‍പ്പെട്ട മലയാളി ക്രിസ്‌ത്യാനികള്‍ക്ക്‌ ഒന്നുചേര്‍ന്ന്‌്‌ ഉയര്‍ത്തെഴുന്നേറ്റവനായ ക്രിസ്‌തുവിനെ മഹത്വപ്പെടുത്തുവാനും കൂട്ടായ്‌മയാചരിക്കുവാനുമുള്ള ഈ അസുലഭ അവസരം വിനിയോഗിക്കണമെന്നും കുടുംബസമേതം ആഘോഷത്തില്‍ പങ്കെടുത്ത്‌ അനുഗ്രഹീതരാകണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : റവ. ഫാ. സണ്ണി ജോസഫ്‌ 718 608 5583 , ടി. എസ്‌. ചാക്കോ 201 262 5979,റവ. ഫാ. ജേക്കബ്‌ ക്രിസ്റ്റി 281 904 6622, സജി റ്റി. മാത്യു 201 925 5763, പ്രസാദ്‌ മാത്യു 201 233 1351, പോള്‍ ജോണ്‍ 646 413 1131, സോഫി വില്‍സന്‍ 848 250 5992, ഷൈജ ജോര്‍ജ്‌ 862 668 1977, ജിനു അലക്‌സ്‌ 201 207 4918, സോബി കുരുവിള 862 701 8457.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.