You are Here : Home / USA News

സാന്‍അന്റോണിയോയില്‍ വലിയ ആഴ്‌ച സമുചിതമായി ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 09, 2015 11:03 hrs UTC

സാന്‍അന്റോണിയോ: പെസഹാ ആഴ്‌ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം 6 മണി മുതല്‍ ആരാധന, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പംമുറിക്കല്‍ തുടങ്ങിയവയോടെ നടത്തപ്പെട്ടു. ദു:ഖവെള്ളിയുടെ തിരുകര്‍മ്മങ്ങള്‍ രാവിലെ 10 മണിയോടുകൂടി ആരംഭിച്ചു. കുരിശുവന്ദനം, പള്ളി ചുറ്റിയുള്ള കുരിശിന്റെ വഴി, കുരിശു ചുംബനം, കയ്‌പുനീര്‍ കുടിക്കല്‍ എന്നിവ നടത്തപ്പെട്ടു. ദു:ഖശനിയുടേയും ഈസ്റ്ററന്റേയും തിരുകര്‍മ്മങ്ങള്‍ രാവിലെ 10 മണിയോടെ ആരംഭിച്ചു. ഫാ. ജോസഫ്‌ ശൗര്യംമാക്കലിന്റെ സംഭവങ്ങളും സാഹിത്യവും ഇടകലര്‍ന്നുള്ള പ്രസംഗശൈലി ഇടവക സമൂഹത്തിന്‌ ഒരു പുതിയ അനുഭവമായിരുന്നു.

 

പതിവുപോലെ ഈവര്‍ഷവും ദേവാലയ ശുശ്രൂഷകള്‍ക്കുശേഷം തങ്ങളുടെ വീട്ടില്‍ നിന്നും തയാറാക്കികൊണ്ടുവന്ന ഭക്ഷണ വിഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നതിലൂടെ ആദിമ ക്രൈസ്‌തവ സമൂഹത്തിന്റെ കൂട്ടായ്‌മയും പങ്കുവെയ്‌ക്കും സ്‌നേഹവും ഈ ഇടവക സമൂഹം ഒരിക്കല്‍ക്കൂടി അനുഭവിച്ചറിഞ്ഞു. ഈസ്റ്റര്‍ കുര്‍ബാനയ്‌ക്കുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കലാപരിപാടികള്‍ നടത്തപ്പെട്ടു. ഗൃഹതുരത്വം ഉണര്‍ത്തുന്ന തട്ടുകടയും വിഭവങ്ങളും ഏവരുടേയും പ്രശംസയേറ്റുവാങ്ങി. വിനു മാവേലില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.