You are Here : Home / USA News

മിഴിയറിയാതെ - ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, April 08, 2015 10:28 hrs UTC


ന്യൂയോര്‍ക്ക്. ന്യൂജനറേഷന്‍ മാധ്യമങ്ങളും ടെക്നോളൊജികളും ഇന്ന് വിരല്‍ത്തുമ്പില്‍ എത്തിയതോടെ, സിനിമയെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും നല്ല തിരക്കഥയുണ്ടെങ്കില്‍ ഒരു ഹ്രസ്വ ചിത്രമെങ്കിലും എടുക്കുവനാകുമെന്നത് ആഹ്ളാദദായകമാണ്. ഇക്കൂട്ടത്തില്‍ നിന്നും വളരെ പുതുമയുള്ളതും ഹൃദയ സ്പര്‍ശിയുമായ ഒരു ഹൃസ്വചിത്രവുമായെത്തുകയാണു ഓര്‍ഫിയസ് ജോണ്‍. യൂടൂബില്‍ വന്‍ വിജയമായ - പോക്ക്, ഇവെന്റ്റ് ക്യാറ്റ്സ് പ്രൊഡക്ഷനായ - ബിംഗോ എന്നീ ഹൃസ്വ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകനും ക്യാമറമാനുമായ ഓര്‍ഫിയസ് ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന, മിഴിയറിയാതെ എന്നാ ഹൃസ്വ ചിത്രത്തിന്‍റെ ചിത്രീകരണം ഏപ്രില്‍ മൂന്നാം വാരത്തോടെ ആരംഭിക്കുകയാണ്.

മിലെന്‍- ഋഷി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിരിക്കുന്നത് മനോജ് കൈപ്പള്ളിയാണ്. ലോങ്ങ് ഐലന്‍ഡ് നാടക സമിതിയിലെ അലക്സ് എബ്രഹാം, തോമസ് തയ്യില്‍, മോളി മാനിങ്കല്‍, ജെംസണ്‍ കുര്യാക്കോസ്, ബിനോയ് ചെറിയാന്‍, മിനി സന്തോഷ്, മാലിനി നായര്‍, ടീന, ടോം ജോസഫ്, സുനില ട്രൈസ്റ്റാര്‍ തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജന്‍ ജോര്‍ജ്, ജിയോ പൈലി എന്നിവര്‍ ക്യാമറയും, പ്രഭ ഉമ്മന്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. ഋഷി മീഡിയയാണു ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.