You are Here : Home / USA News

ഹൂസ്റ്റണില്‍ നിര്യാതനായ ഫെലിക്‌സ്‌ തോമസിന്റെ സംസ്‌കാരം ഏപ്രില്‍ 9-ന്‌ വ്യാഴാഴ്‌ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, April 08, 2015 10:19 hrs UTC

ഹൂസ്റ്റണ്‍: തിരുവനന്തപുരം വലിയവീട്ടില്‍ പരേതനായ ഡോ. വില്‍ഫ്രഡ്‌ തോമസിന്റേയും ജര്‍ട്രൂഡ്‌ തോമസിന്റേയും മകന്‍ ഫെലിക്‌സ്‌ തോമസ്‌ (59) ഹൂസ്റ്റണില്‍ നിര്യാതനായി. 1996 മുതല്‍ ഹൂസ്റ്റണിലെ പ്രശസ്‌തമായ തോമസ്‌ കെല്ലി സോഫ്‌റ്റ്‌ വെയര്‍ അസോസിയേറ്റ്‌സിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പരേതന്‍. ഭാര്യ: ഗീത തോമസ്‌ മുരിക്കന്‍. മകന്‍: ജഫ്‌റി തോമസ്‌ (ഹൂസ്റ്റണ്‍), മകള്‍: ടീന (ഹൂസ്റ്റണ്‍). മരുമകന്‍: ഡാനി ഈപ്പന്‍ (ഹൂസ്റ്റണ്‍). സഹോദരങ്ങള്‍: യൂജിന്‍ (ദക്ഷിണാഫ്രിക്ക), അജി (കാനഡ), ഷീലാ, ട്രീസ. പൊതുദര്‍ശനം ഏപ്രില്‍ 8-ന്‌ ബുധനാഴ്‌ച വൈകുന്നേരം 6 മുതല്‍ 9 വരെ ഷുഗര്‍ലാന്റ്‌ മോര്‍ച്ചറിയില്‍ (1818 Eldridge, Sugarland) സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 9-ന്‌ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ ഷുഗര്‍ലാന്റിലെ സെന്റ്‌ ലോറന്‍സ്‌ കാത്തലിക്‌ ചര്‍ച്ചില്‍ (3100 Sweetwater Blvd,Sugarland) വെച്ച്‌ നടത്തപ്പെടുന്നതും തുടര്‍ന്ന്‌ സംസ്‌കാരം വെസ്റ്റ്‌ ഹീമന്‍ ഫോറസ്റ്റ്‌ പാര്‍ക്ക്‌ സെമിത്തേരിയില്‍ വെച്ച്‌ നടത്തപ്പെടുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു മുരിക്കന്‍ (281 414 0687).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.