You are Here : Home / USA News

സാഹിത്യവേദി ഏപ്രില്‍ 10-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 08, 2015 10:14 hrs UTC

ന്യൂയോര്‍ക്ക്‌: 2015 ഏപ്രില്‍മാസ സാഹിത്യവേദി 10-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ (2200 S. Elmhurst, Mt. Prospect) കൂടുന്നതാണ്‌. മലയാള നോവല്‍ സാഹിത്യത്തിന്‌ പുതിയ ഭാവുകത്വങ്ങള്‍ സമ്മാനിച്ച ബെന്യാമിന്‍ എന്ന പ്രതിഭാധനനായ എഴുത്തുകാരന്റെ `ആടുജീവിതം' എന്ന സുപ്രസിദ്ധ നോവലിനെ ആസ്‌പദമാക്കി, മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അധ്യാപകന്‍ ലിന്‍സ്‌ ജോസഫ്‌ പ്രബന്ധം അവതരിപ്പിക്കുന്നതാണ്‌. 2008-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ ഇതിനോടകം 100 പതിപ്പുകളായി മലയാള വായനക്കാരുടെ വായനാലോകം വികസ്വരമാക്കിയിട്ടുണ്ട്‌. പ്രവാസജീവിതത്തിന്റെ ദുരന്തമുഖങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവന്ന നജീബ്‌ എന്ന കഥാപാത്രമാണ്‌ ഈ നോവലിന്റെ ജീവാത്മാവും പരമാത്മാവും. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ നോവല്‍ നേടിയിട്ടുണ്ട്‌. 185-മത്‌ സാഹിത്യവേദി മാര്‍ച്ച്‌ 6-ന്‌ രവി രാജായുടെ അധ്യക്ഷതയില്‍ കൂടി. വയലാര്‍ രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങള്‍ എന്ന പ്രബന്ധം അനിലാല്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചു. അക്ഷരാര്‍ത്ഥത്തില്‍, വയലാര്‍ കവിതാ ഗാനങ്ങളുടെ ഒരു സായംസന്ധ്യായി മാറി ഈ സാഹിത്യവേദി. അതിനുശേഷം `മോഹമുള്ള്‌' എന്ന കവിത ഷാജന്‍ ആനിത്തോട്ടം എഴുതി അവതരിപ്പിച്ചു. 186-മത്‌ സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്ന `ആടുജീവിതം' എന്ന നോവലിന്റെ ആസ്വാദനത്തിന്‌ ആഗ്രഹിക്കുന്ന സാഹിത്യസ്‌നേഹികളെ സാഹിത്യവേദിയിലേക്ക്‌ സാദരം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലിന്‍സ്‌ ജോസഫ്‌ (630 540 6758), അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4955).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.