You are Here : Home / USA News

ഡിട്രോയിറ്റ് മാര്‍ത്തോമ ഇടവകയുടെ വളര്‍ച്ചയില്‍ ഒരു പുതിയ നാഴികക്കല്ല്

Text Size  

Story Dated: Tuesday, April 07, 2015 12:20 hrs UTC


ഡിട്രോയിറ്റ്. മോട്ടോര്‍ നഗരി എന്നറിയപ്പെടുന്ന ഡിട്രോയിറ്റില്‍ ഒരു ആരാധന സമൂഹമായി വളര്‍ന്നു കൊണ്ടിരിക്കുന്ന മലങ്കര മാര്‍ത്തോമ സഭയുടെ വിശ്വാസ സമൂഹം അതിന്‍െറ വളര്‍ച്ചയില്‍ സുപ്രധാനമായ പല നാഴിക കല്ലുകള്‍ പിന്നിട്ടു. 39-ാം മത് ഇടവക ദിന സമ്മേളനവും ആഘോഷവും  ഹോശാന ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ഇടവക ദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ഡിട്രോയിറ്റ് മാര്‍ത്തോമ ഇടവകയിലെ 14 യുവജനങ്ങള്‍ക്ക് സമര്‍പ്പണ ശുശ്രൂഷ നിര്‍വ്വഹിച്ച് ആദ്യ വിശുദ്ധ കുര്‍ബാന നല്‍കുകയും സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് അവരെ സ്വാഗതം ചെയ്യുകയും അനുഗ്രഹിക്കുകയും ചെയ്തു. ഇഥംപ്രദമമായി ഇടവക ശുശ്രൂഷകളിലും കൂദാശകളിലും സഹായിക്കുന്നതിനും വേദ പഠനത്തിനുമായി ഒരു ആള്‍ട്ടര്‍ ബോയ് രണ്ട് കവനന്റ് ഗേള്‍സ് എന്നിവരെ വേര്‍തിരിച്ച് നിയോഗിക്കുകയും സമര്‍പ്പണ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്തു.

ഭദ്രാസനത്തിന്‍െറ ജൂബിലിയോട് അനുബന്ധിച്ച് ആരംഭിച്ച ഈ നിയോഗ ശുശ്രൂഷയില്‍ ഇപ്പോള്‍ ഏകദേശം 200 യുവതീയുവാക്കള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ലിംഗ ഭേദം കൂടാതെ സഭാ ശുശ്രൂഷയില്‍ വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് താല്‍പ്പര്യവും സമര്‍പ്പണവും ദൌത്യ നിര്‍വ്വഹണത്തെക്കുറിച്ചുളള ബോധ്യവും ഉളവാക്കുന്നതിനുളള സംരംഭമായി നോര്‍ത്ത് അമേരിക്കന്‍- ഭദ്രാസനം സില്‍വര്‍ ജൂബിലിയോടെ ചേര്‍ന്ന് നടപ്പാക്കിയ ഈ പരിപാടിക്ക് യുവജനങ്ങളില്‍ നിന്നും ആവേശകരമായ സമര്‍പ്പണവും സഹകരണവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇടവക വികാരി റവ. സി. കെ. കൊച്ചുമോന്‍, റവ. ജോര്‍ജ് ചെറിയാന്‍, റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. പി. ചാക്കോ, റവ. ഫിലിപ്പ് വര്‍ഗീസ്, ഇടവ സെക്രട്ടറി ജേക്കബ് തോമസ് എന്നിവര്‍ ഇവര്‍ക്ക് ആശംസകള്‍ നേരുന്നു. ഡിട്രോയിറ്റ് മാര്‍ത്തോമ ഇടവകയുടെ ചരിത്ര ഏഡുകളില്‍ രേഖപ്പെടുത്തേണ്ട ഒരു സുപ്രധാന നാഴികക്കല്ലാണ് ഇത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.