You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Tuesday, April 07, 2015 11:55 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, ദുഖ ശനി ശുശ്രൂഷകളും, ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങളും ഭക്തിനിര്‍ഭരമായി ആചരിച്ചു. ഏപ്രില്‍ 4 ദുഖശനിയാഴ്‌ച രാവിലെ 10 മണിയ്‌ക്ക്‌ പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്‌, വി. കുര്‍ബാനയോടൊത്ത്‌ തിരികള്‍ കത്തിച്ച്‌ മാമ്മോദീസായുടെ വ്രതവാഗ്‌നാനം നവീകരിച്ചു. വൈകിട്ട്‌ 7 മണിക്ക്‌ കര്‍ത്താവിന്റെ പുനരുത്ഥാനത്തെ അനുസ്‌മരിച്ചു കൊണ്ട്‌ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക്‌ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌ കാര്‍മ്മികത്വം വഹിച്ചു. വചനസന്ദേശത്തില്‍, കത്തോലിക്കാസഭയില്‍, പ്രാവിനെകൂടാതെ, മൂന്ന്‌തരം പക്ഷികളെ പ്രതിപാദിക്കുന്നുണ്ടെന്നും, ആ പക്ഷികളുടെ മിത്തിലൂടെ മിശിഹായുടെ നമ്മോടുള്ള സ്‌നേഹത്തേപ്പറ്റിയും, പീഡാസഹനത്തിലൂടെയും, കുരിശുമരണവും, ഉത്ഥാനവും വഴി നമുക്ക്‌ രക്ഷ നേടിതന്നതും മുത്തോലത്തച്ചന്‍ അനുസ്‌മരിപ്പിച്ചു. വിശുദ്ധകുര്‍ബാനക്കുശേഷം, എക്‌സിക്യൂട്ടീവിലുള്ള തോമസ്‌ നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ്ജ്‌ പുള്ളോര്‍കുന്നേല്‍, ഫിലിപ്‌ പുത്തെന്‍പുരയില്‍, സണ്ണി മുത്തോലം, ബിനോയ്‌ കിഴക്കനടി, വുമെണ്‍സ്‌ മിനിസ്‌ടിയിലെ ബീനാ ഇന്‍ഡിക്കുഴി, ഷീബാ മുത്തൊലം എന്നിവരോടൊപ്പം, ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ ഈസ്റ്റര്‍ കേക്ക്‌ മുറിച്ച്‌ വിതരണം ചെയ്‌തു. ബൈബിള്‍ ക്വിസ്സിന്റെ സമ്മാനദാനത്തിനുശേഷം എന്റെര്‍റ്റൈന്‍മെന്റ്‌ സംഘം എഴുതി, സംവിധാനം ചെയ്‌ത്‌, അവതരിപ്പിച്ച വ്യത്യസ്‌തമായ കലാരൂപം, ഏവരുടേയും കണ്ണുകള്‍ക്കും കാതുകള്‍ക്കും കുളിര്‍മയേകി. രഞ്ചിത കിഴക്കനടിയുടെ നേത്രുത്വത്തിലുള്ള എന്റെര്‍റ്റൈന്‍മെന്റ്‌ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ പ്രൊഗ്രാം ഓഡിയന്‍സിന്റെ പ്രതീക്ഷക്കുമതീതമായി വളരെ അധികം വ്യത്യസ്‌തവും ആനന്ദകരവുമായ പരിപാടിയായിരുന്നുവെന്ന്‌ ഏവരും അഭിപ്രായപ്പെട്ടു. ഓഡിയന്‍സ്‌ ഉണര്‍വോടെ അദ്യം മുതല്‍ അവസാനം വരെ ഈ പ്രോഗ്രാം കണ്ട്‌ ആസ്വദിച്ചു പ്രോത്സാഹിപ്പിച്ചു എന്നുള്ളത്‌ ശ്രദ്ധേയമായ ഒരു കാര്യമായിരുന്നു. ഡെന്നീസ്‌ പുല്ലാപ്പള്ളിയുടേയും, നിത ചെമ്മാച്ചേല്‍ എന്നിവരുടേയും നെത്രുത്വത്തില്‍ സേക്രഡ്‌ ഹാര്‍ട്ടിലെ ഊര്‍ജ്ജസ്വലരായ വനിതകള്‍ എഴുതി അവതരിപ്പിച്ച ഹാസ്യ നാടകം ഏവരേയും ചിരിയുടെ മായാലോകത്ത്‌ എത്തിക്കുവാന്‍ കഴിഞ്ഞു. ഒരു കണ്ണാടിയിലൂടെ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായുടെ കഥ പറഞ്ഞ എന്റെര്‍റ്റൈന്‍മെന്റ്‌ സംഘത്തിന്റെ ഈവര്‍ഷത്തെ ആദ്യത്തെ പ്രൊഗ്രാം എല്ലാവരേയും ആഹ്ലാദിപ്പിക്കുന്നതിനൊടൊപ്പം ചിന്തിപ്പിക്കുകയും ചെയ്‌തുവെന്ന്‌ മുത്തോലത്തച്ചന്‍ അനുസ്‌മരിപ്പിച്ചു. രഞ്ചിത കിഴക്കനടിയുടെ നേത്രുത്വത്തില്‍ റ്റോമി കുന്നശ്ശേരി, തമ്പി ചെമ്മാച്ചേല്‍, സുനില്‍ കോയിത്തറ, ജെനിമോള്‍ ഒറ്റത്തൈക്കല്‍ എന്നിവരുടെ ഈ പ്രോഗ്രാമിനെ മുത്തൊലത്തച്ചന്‍ അഭിനന്ദിക്കുകയും, ഇനിയുള്ള പ്രൊഗ്രോമുകളെ ആകാംശയോടെ ഇടവകജനങ്ങള്‍ നോക്കിയിരിക്കുകയാണെന്നും ഓര്‍മ്മിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.