You are Here : Home / USA News

ബൈബിള്‍ ക്വിസ്‌ ജേതാക്കള്‍ക്ക്‌ ട്രോഫി നല്‍കി

Text Size  

Story Dated: Tuesday, April 07, 2015 11:53 hrs UTC

ഷിക്കാഗോ: ഈസ്റ്റര്‍ കലാസന്ധ്യക്ക്‌ മുന്നോടിയായി, ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനാ!യ മതബോധന സ്‌കൂള്‍ നടത്തിയ ബൈബിള്‍ ക്വിസില്‍ ഒന്നും, രണ്ടും സ്ഥാനം നേടി വിജയികളായവര്‍ക്ക്‌, ഫോറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌ ട്രോഫികള്‍ നല്‍കി അനുമോദിച്ചു. പ്രാരംഭപ്രസംഗത്തില്‍, ഡി. ആര്‍. ഇ. സാബു മുത്തോലം തുടര്‍ച്ചയായി അഞ്ചു തവണ വളരെ വിജയകരമായി ബൈബിള്‍ ക്വിസ്‌ നടത്തിയതും, ഇതിന്റെ തുടക്കവും, പച്‌ഛാത്തലവും, ചരിത്രവും വിവരിക്കുകയും, പ്രധാന കോ. ഓര്‍ഡിനേറ്റേഴ്‌സിനെ പരിചയപ്പെടുത്തുകയും, ട്രോഫികള്‍ സംഭാവന ചെയ്‌തവര്‍ക്ക്‌ നന്ദിയര്‍പ്പിക്കുകയും ചെയ്‌തു.

 

ജൂനിയര്‍ വിഭാഗത്തില്‍ (1 - 5 Grades) മൂന്നാം ക്ലാസില്‍ നിന്നുള്ള ബ്ലെ. കുഞ്ഞച്ചന്‍ ടീം, ഒന്നാം സ്ഥാനത്തിനുള്ള തൊമ്മന്‍ പുത്തെന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിയും, നാലാം ക്ലാസ്സിലെ സെ. സ്റ്റീഫെന്‍സ്‌ ടീം, രണ്ടാം സ്ഥാനത്തിനുള്ള ചാക്കോ കുര്യന്‍ മുത്തോലത്ത്‌ മെമ്മോറിയല്‍ ട്രോഫിയും നേടി. ബ്ലെ. കുഞ്ഞച്ചന്‍ ടീമിനെ നയിച്ചത്‌ ക്രിസ്‌തീനാ മുത്തോലവും, ടീം അംഗങ്ങള്‍ നവീന്‍ ചകരിയാംതടത്തില്‍, ഇമ്മാനുഏല്‍ പാറാണിക്കല്‍, ലിയ പടിഞ്ഞാറേല്‍, ജെസ്‌ലിന്‍ വെട്ടിക്കാട്ട്‌, ഡാനീയേല്‍ തേക്കുംകാട്ടില്‍, ജോഷ്വാ തറതട്ടേല്‍ എന്നിവരാണ്‌.

ക്രിസ്‌തിന്‍ ചേലക്കലിന്റെ നേത്രുത്വത്തിലുള്ള സെ. സ്റ്റീഫെന്‍സ്‌ ടീം അംഗങ്ങള്‍ ജാഷ്വ ഇത്തിത്താറ, സാന മാത്യു കളരിക്കാപറമ്പില്‍, ഇവാന്‍ കണ്ണംകുളം, ജോയല്‍ കിഴക്കനടി, ജേക്കബ്‌ സക്കറിയ, ജസ്റ്റിന്‍ തൊടുകയില്‍ എന്നിവരാണ്‌. സീനിയര്‍ വിഭാഗത്തില്‍ (6 - 10 Grades) ഏഴാം ക്ലാസ്സിലെ സെ. അല്‍ഫോന്‍സാ ടീം, ഒന്നാം സ്ഥാനത്തിനുള്ള മെറീനാ ബേബി കാരിക്കല്‍ മെമ്മോറിയല്‍ ട്രോഫിയും ഏഴാം ക്ലാസ്സിലെ സെ. തോമസ്‌ ടീം രണ്ടാം സ്ഥാനത്തിനുള്ള എസ്‌തപ്പാന്‍ പുത്തെന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിയും കരസ്ഥമാക്കി. അഞ്ചലി മുത്തോലത്തിന്റെ നേത്രുത്വത്തിലുള്ള സെ. അല്‍ഫോന്‍സാ ടീം അംഗങ്ങള്‍ ദീപാ കവലക്കല്‍, ഷാണന്‍ പാറാണിക്കല്‍, ക്രിസ്‌ തറതട്ടേല്‍, മാത്യു ബാബു കടുതോടില്‍, ഷാന ഇടിയാലില്‍ എന്നിവരും, മെര്‍ലിന്‍ കമ്മപറമ്പിലിന്റെ നേത്രുത്വത്തിലുള്ള സെ. തോമസ്‌ ടീം അംഗങ്ങള്‍ സാറ മാലിതുരുത്തേല്‍, നേഹാ കിഴക്കനടി, മാര്‍ക്ക്‌ ഒറ്റതൈക്കല്‍, ക്രിസ്‌തി കോതലടി, ജിതിന്‍ ചെമ്മലക്കുഴി എന്നിവരുമാണ്‌. ഈബൈബിള്‍ ക്വിസിന്‌ നേത്രുത്വം നല്‍ക്കിയത്‌ ഡി. ആര്‍. ഇ. സാബു മുത്തോലം, ജോര്‍ജ്ജ്‌ പുള്ളോര്‍കുന്നേല്‍, ഷീബാ മുത്തോലം, ആന്‍സി ചേലക്കല്‍, റ്റീനാ നെടുവാമ്പുഴ, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍, നബീസാ ചെമ്മാച്ചേല്‍ എന്നിവരാണ്‌. ഇതില്‍ വിജയിച്ച എല്ലാവരേയും മുത്തോലത്തച്ചന്‍ പ്രത്യേകം അഭിനന്ദിക്കുകയും, അവരെ പരിശീലിപ്പിച്ച അധ്യാപകര്‍ക്കും, മാതാപിതാക്കള്‍ക്കും, നേത്രുത്വം കൊടുത്തവര്‍ക്കും നന്ദിപറയുകയും ചെയ്‌തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.