You are Here : Home / USA News

എന്‍.കെ. ലൂക്കോസ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ കിക്ക്‌ഓഫ്‌ അവിസ്‌മരണീയമായി

Text Size  

Story Dated: Tuesday, April 07, 2015 11:47 hrs UTC

ഷിക്കാഗോ: എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്‌റ്റംബര്‍ ആറാം തീയതി ഷിക്കാഗോയില്‍ നടക്കുന്ന പത്താമത്‌ എന്‍.കെ. ലൂക്കോസ്‌ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റിന്‌ തുടക്കംകുറിച്ചുകൊണ്ടുള്ള കിക്ക്‌ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയിലെ നാനാവിഭാഗത്തില്‍പ്പെട്ട മലയാളി സമൂഹത്തിന്റേയും, വോളിബോള്‍ പ്രേമികളുടേയും ജനപങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി. 2015 മാര്‍ച്ച്‌ 28-ന്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ ഹാളില്‍ കൂടിയ ചടങ്ങില്‍ ഫാ. തോമസ്‌ മുളവനാലിന്റെ പ്രാര്‍ത്ഥനയോടുകൂടി യോഗം ആരംഭിച്ചു.

 

എന്‍.കെ ലൂക്കോസ്‌ ഫൗണ്ടേഷന്‍ വൈസ്‌ പ്രസിഡന്റ്‌ പയസ്‌ ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നോര്‍ത്ത്‌ അമേരിക്കയിലെ ക്‌നാനായ റീജിയന്‍ വികാരി ജനറലും, മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ പള്ളി വികാരിയുമായ ഫാ. തോമസ്‌ മുളവനാല്‍ നിലവിളക്ക്‌ തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. അച്ചനോട്‌ ചേര്‍ന്ന്‌ പയസ്‌ ആലപ്പാട്ട്‌, ബിജോയ്‌ മാണി, സിബി കദളിമറ്റം, പീറ്റര്‍ കുളങ്ങര, പ്രിന്‍സ്‌ തോമസ്‌, സണ്ണി വള്ളിക്കളം, ടോമി കാലായില്‍ എന്നിവരും നിലവിളക്ക്‌ തെളിയിച്ചു. പയസ്‌ ആലപ്പാട്ടിന്റെ അധ്യക്ഷ പ്രസംഗത്തില്‍ എന്‍.കെ. ലൂക്കോസ്‌ എന്ന മനുഷ്യസ്‌നേഹിയെക്കുറിച്ചും, ഫൗണ്ടേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും, ഫൗണ്ടേഷന്‍ തുടക്കംമുതല്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുതലായ കര്‍മ്മപരിപാടികളെക്കുറിച്ചും, ഷിക്കാഗോയില്‍ സെപ്‌റ്റംബര്‍ ആറിനു നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിശദാംശങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിച്ചു.

 

 

തുടര്‍ന്ന്‌ പീറ്റര്‍ കുളങ്ങര ഇതിനുമുമ്പ്‌ ഷിക്കാഗോയില്‍ നടന്ന എന്‍.കെ. ലൂക്കോസ്‌ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തെക്കുറിച്ചും, ഇനി വരുന്ന ടൂര്‍ണമെന്റിന്റെ ഫണ്ടിനെപ്പറ്റിയും, ഫണ്ട്‌ റൈസിംഗിനെപ്പറ്റിയും സംസാരിച്ചു. അതിനുശേഷം ഷിക്കാഗോയില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക കലാ-കായിക സംഘടനകളുടെ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. ജോയ്‌ ചെമ്മാച്ചേല്‍, സണ്ണി വള്ളിക്കളം, ഹെറാള്‍ഡ്‌ ഫിഗുരേദോ, ടോമി അംബേനാട്ട്‌, ബിജി എടാട്ട്‌, ജോയിച്ചന്‍ പുതുക്കുളം, സക്കറിയ ചേലയ്‌ക്കല്‍, റോയി നെടുംചിറ, ജോര്‍ജ്‌ നെല്ലാമറ്റം, ടോമി കാലായില്‍, ബാബു ഉറുമ്പില്‍, രാജു മാനുങ്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

 

 

ചടങ്ങില്‍ ക്‌നാനായ വോയ്‌സിനുവേണ്ടി അനില്‍ മറ്റത്തിക്കുന്നേല്‍, സൈമണ്‍ മുട്ടം, ബെന്നി വാച്ചാച്ചിറ, സിറിയക്‌ കൂവക്കാട്ടില്‍, ബാബു മാത്യു, മത്തായി കരമാലിയില്‍, രവീന്ദ്രന്‍, സാജന്‍, ഷിബു മുളയാനികുന്നേല്‍, അലക്‌സാണ്ടര്‍ കൊച്ചുപുര, ജോണിക്കുട്ടി പിള്ളവീട്ടില്‍, ടിറ്റോ കണ്ടാരപ്പള്ളി, സ്റ്റാന്‍ലി കളരിക്കമുറി, ഡോ. സ്റ്റാന്‍ലി ഡി.ഡി.എസ്‌, ബിജോയി കാപ്പന്‍, പ്രദീപ്‌ തോമസ്‌, ജയിംസ്‌ പാട്ടപ്പതി, ജോസ്‌ ഓലിനി, പോള്‍ അറയ്‌ക്കല്‍, സജി തേക്കുംകാട്ടില്‍, ജെസ്‌മോന്‍ പുറമഠം എന്നിവര്‍ ഉള്‍പ്പടെ നൂറുകണക്കിന്‌ വോളിബോള്‍ പ്രേമികള്‍ പങ്കെടുത്തു. പരിപാടിയുടെ എം.സിയായിരുന്ന ജോസ്‌ മണക്കാട്ട്‌ സ്വാഗതവും, മാത്യു തട്ടാമറ്റം നന്ദിയും പറഞ്ഞു. സ്‌നേഹവിരുന്നോടുകൂടി പരിപാടി സമാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പയ്‌സ്‌ ആലപ്പാട്ട്‌ (1 847 828 5082), സിബി കദളിമറ്റം (1 847 338 8265). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.