You are Here : Home / USA News

മല്ലപ്പള്ളിസംഗമം ധനസഹായം നല്‍കി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, April 04, 2015 10:28 hrs UTC

ഹൂസ്റ്റണ്‍ : മല്ലപ്പള്ളിയിലെ റവ.ജോര്‍ജ്ജ് മാത്തന്‍ മിഷന്‍ ആശുപത്രിയും അമേരിക്കയിലെ സര്‍ജിക്കല്‍ വോളണ്ടിയേഴ്‌സ് ഇന്റര്‍നാഷ്ണലും സംയുക്തമായി ഏപ്രില്‍ അവസാനം മല്ലപ്പള്ളിയില്‍ നടത്തുന്ന സൗജന്യ വിദഗ്ധ ശസ്ത്രക്രിയ ക്യാമ്പിന്റെ നടത്തിപ്പിനു വേണ്ടി ഹൂസ്റ്റണിലെ മല്ലപ്പള്ളി സംഗമം സമാഹരിച്ച തുക സ്റ്റാഫോഡില്‍ വച്ച് കൂടിയ പ്രത്യേക യോഗത്തില്‍ വച്ച് പ്രസിഡന്റ് ചാക്കോ നൈനാനില്‍ നിന്ന് സര്‍ജിക്കന്‍ ഇന്റര്‍നാഷ്ണല്‍ ഭാരവാഹികളായ ജോണ്‍സ് വര്‍ഗീസും മോന്‍സി വര്‍ഗീസും ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രസ്തുത യോഗത്തില്‍ ബെന്നി ഉമ്മന്‍, ഷൈനി ബെന്നി, സിജോ ജോര്‍ജ്ജ്, ജസി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. മല്ലപ്പള്ളി സംഗമത്തിന്റെ അടുത്തയോഗം ഏപ്രില്‍ 11ന് 5 മണിയ്ക്ക് FM 1092 ലുള്ള ജോണ്‍ ഡബ്ല്യൂ വര്‍ഗീസ് റിയല്‍റ്റര്‍ ഓഫീസില്‍(സ്യൂട്ട് 200) വച്ച് കൂടുന്നതാണെന്നും, പ്രസ്തുത യോഗത്തിലേയ്ക്ക് ഹൂസ്റ്റണിലെ എല്ലാ മല്ലപ്പള്ളി നിവാസികളെയും സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാക്കോ നൈനാന്‍ - 832-661-7555

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.