You are Here : Home / USA News

ചിക്കാഗോ സീറോ മലബാര്‍ കത്തീ്രഡലില്‍ ഭക്തിസാന്ദ്രമായ ദുഃഖവെള്ളി ആചരണം

Text Size  

Story Dated: Saturday, April 04, 2015 10:17 hrs UTC

ബീനാ വള്ളിക്കളം

ചിക്കാഗോ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കാല്‍വരിമലയിലെ ഉന്നത ത്യാഗത്തിന്റെയും സ്മരണയാചരിച്ച് ചിക്കാഗോ സീറോ മലബാര്‍ വിശ്വാസികള്‍ ഭക്ത്യാദരവോടെ ദുഃഖവെള്ളി ആചരണം നടത്തി. രാവിലെ 9 മണിമുതല്‍ വൈകിട്ട് നാലു മണിവരെ വിവിധ വാര്‍ഡുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരാധന ഉണ്ടായിരുന്നു. വൈകിട്ട് 5 മണിയ്ക്ക് നടന്ന കുരിശിന്റെ വഴിയില്‍ ഭക്തിപുരസരം ഏവരും പങ്കെടുത്തു. തുടര്‍ന്ന് 6.30ന് പീഡാനുഭവ വായനയും കര്‍മ്മങ്ങളും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. ഫാ.പോള്‍ ചൂരത്തൊട്ടിയില്‍, അസി.വികാരി ഫാ.റോയ് മുലേച്ചാലില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഇംഗ്ലീഷില്‍ നടത്തിയ കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പി, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ കാര്‍മ്മികരായി. വചന സന്ദേശം നടത്തിയ ഫാ. റോയ് മൂലേചാലില്‍ കുരിശിലെ മഹനീയ സ്‌നേഹം മനസില്‍ സംവഹിച്ച് പരസ്‌നേഹത്തിന്റെയും ശത്രുസ്‌നേഹത്തിന്റെയും മാതൃകകളായി തീരുവാന്‍ ആഹ്വാനം ചെയ്തു.

 

 

ഓരോരുത്തരും മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിതീരണമെന്നും അതിനായി വിശ്വാസത്തിലും സ്‌നേഹത്തിലും അടിയുറച്ച ജീവിതം നയിക്കണമെന്നും റോയി അച്ചന്‍ പ്രാര്‍ത്ഥനയോടെ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് നഗരി കാണിയ്ക്കല്‍, കുരിശുചുംബനം, കയ്പുനീര്‍ സ്വീകരണം എന്നിവ വളരെ ഭക്തിപുരസരം നടത്തുകയുണ്ടായി. രാത്രി പത്തുമണിയോടെ തിരുകര്‍മ്മങ്ങള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.