You are Here : Home / USA News

നോര്ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സ്സില്‍ സി എസ് ഐ സിനഡില്‍ നിന്നും സഭാനേതാക്കള്‍ പങ്കെടുക്കും

Text Size  

Story Dated: Saturday, April 04, 2015 10:15 hrs UTC

ഈ വര്‍ഷം ബഫലോയില്‍ വച്ച് നടക്കുന്ന 2015 സി എസ് ഐ നോര്ത്ത് അമേരിക്കന് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ ഫ റന്‍ സ്സില്‍ സി എസ് ഐ സഭയുടെ മോഡറെറ്റ്ര്‍ മോസ്റ്റ് റവ ജി ദൈവാശിര്‍വാദം, ഡെപ്യൂട്ടി മോഡരേറ്റര്‍ റൈറ്റ് റവ തോമസ് കെ ഉമ്മന്‍ , സെക്രട്ടറി റവ ഡോ സദാനന്ദ, ട്രഷറാര്‍ അഡ്വ. റോബര്‍ട്ട് ബ്രൂസ് എന്നിവര് സംബന്ധി ക്കുന്നതാണ് . നോര്ത്ത് അമേരിക്കയില്‍ നടക്കുന്ന കോണ്‍ ഫറന്‌സില്‍ ഇതാദ്യ മായാണ് സിനഡ് ഭാരവാഹികള്‍ ഒരുമിച്ചു പങ്കെടുക്കുന്നത്.ന്യൂ യോര്ക്കിലെ സീഫോര്‍ഡ് സി എസ് ഐ ഇടവകയാണ് കൊണ്ഫ റണ്‍സിനു ആതി ഥേ യത്വം വഹിക്കുന്നത്. നോര്ത്ത് അമേരിക്കയിലെ സഭയുടെ വളര്ച്ചയില്‍ അതീവ സന്തുഷ്ടരാണ് സിനഡ് ഭാരവാഹികള്‍. കൊണ്ഫരന്‌സിലെ വിവിധ പരിപാടികള്‍ക്ക് സഭാ നേതാക്കള്‍ നേതൃത്വം നല്കുമെന്നു സി എസ് ഐ നോര്ത്ത് അമേരിക്കന്‍ കൌണ്‍സില്‍ വൈസ് പ്രസിഡന്റും ഇടവക വികാരിയുമായ റവ സാമുവേല്‍ ഉമ്മന്‍ പ്രസ്താവിച്ചു. റവ ഡോ. മാര്‍ട്ടിന്‍ അല്‍ ഫൊന്‍സ് മുഖ്യ പ്രഭാഷകനായിരിക്കും. ന്യൂ യോര്‍ക്കില്‍ ബഫലോയില്‍ ഹയത്ത് രീജെന്‍സി ഹോ ട്ട ലിലും നയാഗ്രാ കണ്‍വന്‍ഷന്‍ സെന്റരിലുമായാണ് ഇരുപത്തി ഒന്പതാമത് സി എസ് ഐ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 2 മുതല്‍ 5 വരെ നടത്തപ്പെടുന്നത്. ഐക്യ സഭയായ സി എസ് ഐ സഭയുടെ ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ കുടുംബ സംഗമമാണ് നോര്‍്ത്ത് അമേരിക്കന്‍ കൊണ്ഫരന്‍സ് .

 

ന്യൂയോര്‍്ക്ക് മലയാളം ഇടവക വികാരി റവ. സാമുവേല്‍ ഉമ്മന്‍ (പ്രസിഡണ്ട് ), മാത്യൂ ജോഷ്വാ (കണ്‍ വീനര്‍ ) , തോമസ് റ്റി. ഉമ്മന്‍, ജോര്‍്ജ് റ്റി . മാത്യൂ (ജോയിന്റ് കണ്‍ വീനര്‍ മാര്‍്) ജോര്‍്ജ് ഡേവിഡ് ( കൊണ്‌ഫെരന്‌സ് ട്രഷറാര്‍ ), കെ. ഐ ജോര്ജ്കുട്ടി (വൈസ് പ്രസിഡണ്ട് ), റ്റിം കിണറ്റുകര (സെക്രട്ടറി),അലക്‌സാണ്ടര്‍ ചാണ്ടി (ചര്‍ച്ച് ട്രെഷരാര്‍), തോമസ് ദാനിയേല്‍ (ജോ. സെക്രട്ടറി), ജോഫ്രി ഫിലിപ്പ്, ജോര്‍്ജ് ഇട്ടി, ഡോളി തോമസ്, ജിക്കു ജേക്കബ്, ജയന് പി കുര്യന്‍ , മിനി ജേക്കബ്, ഷെറിന്‍ തോമസ്, ഷാബു ജേക്കബ് ഇട്ടി, ഡോണ്‍ തോമസ്, ഷിബു ജേക്കബ് , റോസമ്മ തോമസ് , തോമസ് ജെ പായിക്കാട് , സാറാമ്മ റ്റി ഉമ്മന്‍, മറിയാമ്മ ഫിലിപ്പ് , ക്രിസ് വര്‍ഗീസ്, സൂസന്‍ നൈനാന്‍, മാത്യൂ തോമസ്, ജിജു കുരുവിള എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റിയാണ് കോണ്ഫറന്‌സ് നടത്തുന്നതിനു നേതൃത്വം നല്‍കുന്നത്.

 

കൂടുതല്‍ വിവരങ്ങള്ക്ക് വെബ് സൈറ്റ്: www.csi conference 2015.comറവ. സാമുവേല്‍ ഉമ്മന്‍ 5163429879

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.