You are Here : Home / USA News

കാനഡയില്‍ താല്‍കാലിക തൊഴിലാളികള്‍ക്കു മേല്‍ കനത്ത നടപടി

Text Size  

Story Dated: Friday, April 03, 2015 02:04 hrs UTC

ജയ് പിള്ള

 

 

കാനഡ : കാനഡയില്‍ താത്കാലിക തൊഴിലില്‍ ഏര്‍പെട്ടിരിക്കുന്ന പതിനായിരത്തില്‍ അധികം വരുന്ന തൊഴിലാളികള്‍ക്ക്‌ നേരെ ഗവര്‍മെന്റ് കര്‍ശന നടപടി പുറപ്പെടുവിച്ചു. ബേക്കറി, ഹോട്ടല്‍, ലോഡിംഗ്, മീറ്റ് കട്ടെര്‍, എന്നിങ്ങനെ സാങ്കേതിക മികവു കുറച്ചു ആവശ്യമുള്ള ജോലികളില്‍ എര്‍പെട്ടിരുന്ന താത്കാലിക തൊഴിലാളികള്‍ക്ക് നേരെ ആണ് നടപടി എടുക്കുന്നത്. 2011 ല്‍ കാനഡ ഗവെര്‍മെന്റ് പുറപ്പെടുവിച്ച ഓര്‍ഡര്‍ അനുസരിച്ച് സ്ഥിര താമസത്തിനുള്ള രേഖകള്‍കു വേണ്ടി അപേക്ഷിച്ച് കൈപറ്റുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 1, 2015 നു അവസാനിച്ചതോടെ ആണ് സര്‍ക്കാര്‍ നടപടിക്കു ഒരുങ്ങുന്നത്.

 

 

ആല്‍ബെര്‍ട്ട പോലുള്ള സ്ഥലങ്ങളില്‍ ബന്ധപ്പെട്ട രേഖകളില്ലാതെ കഴിയുന്നവര്‍ നിരവധിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നാല് വര്‍ഷത്തില്‍ കൂടുതലായി മതിയായ രേഖകള്‍ ഇല്ലാതെ കാനഡയില്‍ താമസിക്കുന്നവരും, സ്ഥിര താമസ വിസക്ക് അപേക്ഷിക്കതവരും, അപേക്ഷകള്‍ സാങ്കേതിക കാരണങ്ങളാല്‍ നിരസിക്കപ്പെട്ടവരും ആയ തൊഴിലാളികള്‍ക് നേരെ ആണ് നടപടി എടുക്കുന്നത്. ഇത് രാജ്യത്തെ എത്രത്തോളം തൊഴിലാളികളെ ബാധിക്കും എന്നതിനെ പറ്റി സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. കനേഡിയന് ഫെടെറേഷന്‍ ഓഫ് ഇന്ടിപെണ്ടന്റ്‌റ് ബിസിനെസ് , അല്‍ബെര്‍ട്ട ഫെഡെറേഷന്‍ ഓഫ് ലേബര്‍ എന്നീ സംഗടനകള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആല്‍ബെര്‍ട്ടയില്‍ ഇതുപോലുള്ള തൊഴിലാളികളുടെ എണ്ണം 10000 കവിയും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റു പ്രോവിന്‍സുകളുടെ കണക്കുകള്‍ ഇത് വരെ അറിവായിട്ടില്ല. കാനഡയിലെ സ്ഥിര താമസക്കാര്‍ക്കും, പൗരന്മാര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക് തടയിടുന്നതിന് വേണ്ടിയാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുക എന്ന നടപടിയുമായി കനേഡിയന്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഈ നടപടി പൊതു ജനങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ്.

 

റിപ്പോര്ട്ട് :ജയ് പിള്ള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.