You are Here : Home / USA News

ഡിട്രോയ്‌റ്റിനെ മാസ്‌മര സംഗീതത്തില്‍ ആറാടിക്കുവാന്‍ സ്റ്റീഫെന്‍ ദേവസ്സിയും റിമ്മി ടോമിയും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, April 03, 2015 12:56 hrs UTC

ഡിട്രോയ്‌റ്റ്‌: തടാകങ്ങളാല്‍ സമ്പുഷ്ട്‌ടമായ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ മഞ്ഞു വീഴുന്ന സംസ്ഥാനമായ മിഷിഗണിലെ മലയാളികളുടെ കൂട്ടായ്‌മയായ ഡിട്രോയ്‌റ്റ്‌ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഫണ്ട്‌ റേയ്‌സിങ്ങ്‌ ഷോ ആയ സോളിഡ്‌ ഫ്യൂഷന്‍ ടെംറ്റേഷന്‍ 2015ല്‍, സംഗീതത്തിന്റെ ആ സ്വര്‍ഗ്ഗീയ അനുഭൂതിയിലേക്ക്‌ ഡിട്രോയ്‌റ്റിലെ മലയാളീ സമൂഹത്തെ കൂട്ടികൊണ്ട്‌ പോകുകയാണ്‌ സംഗീത ലോകത്തെ യുവ താരങ്ങളായ സ്റ്റീഫന്‍ ദേവസ്സിയും റിമ്മി ടോമിയും. പാലക്കാട്ടെ ഒറ്റപ്പാലത്ത്‌ ജനിച്ചു വളര്‍ന്നു, പിന്നീടു ലണ്ടനിലെ ട്രിനിറ്റി കോളേജ്‌ ഓഫ്‌ മ്യൂസികില്‍ നിന്നും ഉയര്‍ന്ന സ്‌കോറില്‍ പാസ്‌ ആയി, ലോക പ്രശസ്‌ത സംഗീതജ്ഞരായ എ ആര്‍ റഹ്മാന്‍, ശങ്കര്‍എഹ്‌ശാന്‍ലോയി, അനു മാലിക്‌ എന്ന്‌ വേണ്ട. അന്‍പതോളം സംഗീത സംവിധായകരുമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, മലയാളം, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നട, ബംഗാളി എന്നീ ഭാഷകളിലായി ഏകദേശം 2000ത്തില്‍ പരം ഗാനങ്ങളുടെ പണിപുരയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

 

പ്രീ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ ഗാന ശ്രേഷ്‌ഠന്‍ ഹരിഹരനോടൊപ്പം അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്‌. സ്റ്റീഫന്‍ ദേവസ്സിയോടൊപ്പം നമ്മുടെ സ്വന്തം പാലാക്കാരി റിമ്മി ടോമിയും എത്തുന്നുണ്ട്‌. ഒട്ടേറെ സിനിമാകളിലും ആല്‍ബങ്ങളിലും ഗാനങ്ങളാലപിക്കുകയും, ചാനലുകളില്‍ അവതാരികയും മലയാളി മനസ്സില്‍ സ്ഥാനം പിടിച്ച റിമ്മി സദസ്യരെ പോയ കാലത്തിലേയും ന്യൂ ജനറേഷന്‍ ഗാനങ്ങളിലൂടെയും ആ മാസമാര ലോകത്തേക്ക്‌ കൈപിടിച്ചു കൊണ്ട്‌ പോകും. സംഗീത ലോകത്തില്‍ ഇത്രെയും അനുഭവ ജ്ഞാനമുള്ള സ്റ്റീഫന്‍ ദേവസ്സിയും റിമ്മി ടോമിയും ഡിട്രോയ്‌റ്റിലെ ജനങ്ങളെ ആനന്ദ നൃത്തമാടിക്കുമ്മെന്നതില്‍ ഒരു സംശയവുമില്ലെന്നു ഡി എം എ പ്രസിഡന്റ്‌ റോജന്‍ തോമസും സെക്രട്ടറി ആകാശ്‌ എബ്രഹാമും പറഞ്ഞു. ടിക്കറ്റ്‌ വില്‌പന ഏകദേശം അവസാനിച്ചു കൊണ്ടിരിക്കുന്ന സമയമായതു കൊണ്ട്‌, ടിക്കറ്റു ലഭിക്കാത്തവര്‍ എത്രെയും വേഗം ടിക്കറ്റുകള്‍ കരസ്ഥമാക്കണമെന്നു അവര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റോജന്‍ തോമസ്‌ 248 219 1352, ആകാശ്‌ എബ്രഹാം 248 470 9332, ഷാജി തോമസ്‌ 248 229 7746, സൈജാന്‍ ജോസഫ്‌ 248 925 7769.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.