You are Here : Home / USA News

ഫോമാ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയന്‌ പുതിയ സാരഥികള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, April 02, 2015 11:34 hrs UTC

ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരികാസിന്റെ തിലകക്കുറിയായ മെട്രോ റീജിയന്റെ 201416 കാലഘട്ടത്തിലേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു.മാര്‍ച്ച്‌ 21 ശനിയാഴ്‌ച കേരള കിച്ചണില്‍ വച്ചു നടത്തപ്പെട്ട യോഗത്തില്‍ ഫോമാ മെട്രോ റീജിയണ്‍ റീജണല്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ: ജേക്കബ്‌ തോമസ്‌ (എം എസ്‌ എന്‍ വൈ) ആയിരുന്നു അദ്യക്ഷന്‍. ഈശ്വര പ്രാര്‍ഥനയ്‌ക്കു ശേഷം മുന്‍ സ്‌പീക്കര്‍ ജീ കാര്‍ത്തികേയന്‍, യൂസഫ്‌ അലി കേച്ചേരി, സിമി ജോസഫ്‌, എ വി ജോസഫ്‌ എന്നിവര്‍ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.

 

 

തന്റെ സ്വാഗത പ്രസംഗത്തില്‍ ഡോ: ജേക്കബ്‌, ഫോമായുടെ ദേശീയ നേതാക്കളെ പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതിനൊപ്പം അവരുടെ പ്രവര്‍ത്തനങ്ങളെയും, അംഗ സംഘടനകളെ ഒറ്റക്കെട്ടായി നയിക്കുന്നതിനെയും, ഫോമാ കേരള കണ്‍വെന്‍ഷനേക്കുറിച്ചും, ഫോമാകെ എ ജി ഡബ്ല്യൂ ടാലന്റ്‌ ടൈം എന്നിവയെ കുറിച്ച്‌ പ്രതിപാദിച്ചു. അതിനു ശേഷം ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ (കെ എസ്‌ എസ്‌ ഐ), ഫോമായുടെ പ്രവര്‍ത്തനങ്ങളെയും, ഫ്‌ലോറിഡയിലെ മയാമിയില്‍ വച്ച്‌ നടത്തപ്പെടാന്‍ പോകുന്ന ഫോമാ അന്തര്‍ദേശീയ കണ്‍വെന്‍ഷനേക്കുറിച്ചു വിശദ്ദീകരിച്ചു. അതോടൊപ്പം ഫോമാകെ എ ജി ഡബ്ല്യൂ ടാലന്റ്‌ ടൈമിനു മെട്രോ റീജിയണിന്റെ പൂര്‍ണ്ണ പിന്തുണ വേണമെന്നു അദ്ദേഹം അഭ്യര്‍ഥിച്ചു.

 

 

തുടര്‍ന്ന്‌ റീജണല്‍ സബ്‌കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറി ആയി സാബൂ ലൂക്കോസിനേയും (ലിമ), ട്രഷററായി ബിനോയ്‌ തോമസിനെയും (കെ എസ്‌ എസ്‌ ഐ), റീജണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍ പെഴ്‌സണായി ഫിലിപ്പ്‌ മഠത്തിലിനേയും (കേരള സെന്റര്‍) കോചെയര്‍ പെഴ്‌സണായി ബിനോയ്‌ ചെറിയാനെയും, റീജണല്‍ കോഓര്‍ഡീനേറ്റര്‍ ഫോര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ഇഷ്യൂസായി ജോര്‍ജ്‌ തോമസിനെയും (ലിമ), റീജണല്‍ പി ആര്‍ ഓ ആയി ജോസഫ്‌ കളപുരയ്‌ക്കല്‍(ലിംക) എന്നിവരേയും തിരഞ്ഞെടുത്തു. റീജിയണിന്റെ ഭാവി പരിപാടികളില്‍ വുമണ്‍സ്‌ ഫോറവും റീജണല്‍ കണ്‍വന്‍ഷനും 2015 മാസത്തോടെ നടത്താനും തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:ഡോ: ജേക്കബ്‌ തോമസ്‌ 718 406 2541.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.