You are Here : Home / USA News

സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളി കൂദാശ ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 30, 2015 03:26 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ഓള്‍ഡ്‌ ബെത്ത്‌പേജില്‍ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ പുതിയ പള്ളി മാര്‍ച്ച്‌ 28-ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കൂദാശ ചെയ്‌ത്‌ ഇടവകാംഗങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. ഭക്തിപുരസരവും അനുഗ്രഹപൂരിതവുമായിരുന്ന ചടങ്ങിന്‌ ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌, റോക്ക്‌ വെല്‍ സെന്റര്‍ സഹായ മെത്രാന്‍ റവ. ബ്രണ്ണന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൂദാശാകര്‍മ്മത്തിനുശേഷം കൂടിയ പൊതുസമ്മേളനത്തില്‍ വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്പ്‌സ്‌, ഫാ. ജോസ്‌ കണ്ടത്തിക്കുടി, ബിഷപ്പ്‌ ബ്രണ്ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. സെന്റ്‌ മേരീസ്‌ ഇടവകയില്‍ 450-ല്‍പ്പരം അംഗങ്ങളുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.