You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പീഢാനുഭവ ആഴ്‌ച തിരുകര്‍മ്മങ്ങള്‍

Text Size  

Story Dated: Saturday, March 28, 2015 11:42 hrs UTC

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലിലെ പീഢാനുഭവ ആഴ്‌ചയിലെ തിരുകര്‍മ്മങ്ങളുടെ വിശദ വിവരങ്ങള്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാല്‌ക്കാപ്പറമ്പില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചടങ്ങുകള്‍ക്ക്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യ കാര്‍മികനായിരിക്കും. മാര്‍ച്ച്‌ 29- ഓശാന ഞായര്‍: രാവിലെ 8 മണിക്ക്‌ മലയാളം കുര്‍ബാന, 10 മണിക്ക്‌ കുരുത്തോല വെഞ്ചരിപ്പ്‌ പാരീഷ്‌ ഹാളില്‍. തുടര്‍ന്ന്‌ ദേവാലയത്തിലേക്ക്‌ ഭക്തിനിര്‍ഭരമായ കുരുത്തോല പ്രദക്ഷിണം. അതിനുശേഷം വിശുദ്ധ കുര്‍ബാന- ദേവാലയത്തില്‍ മലയാളത്തിലും, ബെയ്‌സ്‌മെന്റില്‍ കുട്ടികള്‍ക്കുവേണ്ടി ഇംഗ്ലീഷിലും.

 

 

 

ഉച്ചയ്‌ക്ക്‌ 12.15-ന്‌ തമുക്കു നേര്‍ച്ച. 1.15 മുതല്‍ 4.15 വരെ ധ്യാനം. 5.30-ന്‌ വിശുദ്ധ കുര്‍ബാന. മാര്‍ച്ച്‌ 30, 31 (തിങ്കള്‍, ചൊവ്വ) രാവിലെ 8 മണിക്ക്‌ വിശുദ്ധ കുര്‍ബാന, വൈകിട്ട്‌ 7 മണിക്ക്‌ വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി. ഏപ്രില്‍ 1 (ബുധന്‍): രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന, വൈകുന്നേരം 6.30-ന്‌ വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി. ഏപ്രില്‍ 2 (പെസഹാ വ്യാഴം): വൈകിട്ട്‌ 7 മണിക്ക്‌ ആഘോഷമായ വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. 9 മണിക്ക്‌ ചാപ്പലിലേക്ക്‌ വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം. തുടര്‍ന്ന്‌ പിതാരാ വരെ ആരാധന. 9.30-ന്‌ പാരീഷ്‌ ഹാളില്‍ പെസഹാ അപ്പം മുറിക്കല്‍. ഏപ്രില്‍ 3 (ദുഖവെള്ളിയാഴ്‌ച): രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ വിവിധ വാര്‍ഡുകളും സംഘടനകളും നേതൃത്വം നല്‍കുന്ന പൊതു ആരാധന. 5 മണിക്ക്‌ ആഘോഷമായ കുരിശിന്റെ വഴി. 6.30 മുതല്‍ മുതിര്‍ന്നവര്‍ക്ക്‌ ദേവാലയത്തില്‍ മലയാളത്തിലും ബെയ്‌സ്‌മെന്റില്‍ കുട്ടികള്‍ക്ക്‌ ഇംഗ്ലീഷിലും പീഢാനുഭവ വായനയും മറ്റ്‌ തിരുകര്‍മ്മങ്ങളും നടത്തപ്പെടും. രാത്രി 8 മണിക്ക്‌ ലഘുഭക്ഷണം. ഏപ്രില്‍ 4 (ദുഖശനി) രാവിലെ 9 മണിക്ക്‌ പുത്തന്‍ തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്‌. വൈകിട്ട്‌ 7 മണിക്ക്‌ ഉയര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും. ഏപ്രില്‍ 5 (ഉയിര്‍പ്പ്‌ ഞായര്‍): രാവിലെ 10 മണിക്ക്‌ മലയാളത്തില്‍ ഒരു കുര്‍ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വലിയ നോമ്പിന്റെ സമാപനം കുറിച്ചുകൊണ്ട്‌ നടത്തപ്പെടുന്ന വിശുദ്ധവാര തിരുകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം സംബന്ധിച്ച്‌ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലും മറ്റ്‌ ഭാരവാഹികളും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ (714 800 3648), ഫാ. റോയി മൂലേച്ചാലില്‍ (630 880 8520), ഷാബു മാത്യു (630 649 4103), പോള്‍ പുളിക്കന്‍ (708 743 6505), ആന്റണി ഫ്രാന്‍സീസ്‌ (847 219 4987), മനീഷ്‌ ജോസഫ്‌ (847 387 7384). റിപ്പോര്‍ട്ട്‌: ബിന വള്ളിക്കളം (പി.ആര്‍.ഒ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.