You are Here : Home / USA News

മങ്കയുടെ ചെസ്സ്‌ ചാമ്പ്യന്മാര്‍ക്കും, ചീട്ടുകളി ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 27, 2015 09:19 hrs UTC

കാലിഫോര്‍ണിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), ഏപ്രില്‍ പതിനെട്ടാം തീയതി നടത്തുന്ന കുട്ടികളുടെ ദിനത്തിന്റെ മുന്നോടിയായി നടത്തിയ ചെസ്സ്‌ മത്സരങ്ങളില്‍ ,ജൂനിയര്‍ വിഭാഗത്തില്‍ രോഹിത്‌ പ്രവീണും, സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ എഡ്വിന്‍ സോണി തോമസും ഒന്നാം സമ്മാനങ്ങള്‍ കരിസ്ഥമാക്കി . മാര്‍ച്ച്‌ പതിനാലാം തീയതി രാവിലെ നടന്ന ചെസ്സ്‌ മത്സരങ്ങള്‍ക്ക്‌ ചെസ്സില്‍ തനതായ വെക്തിമുദ്ര പതിപ്പിച്ച ഉമേഷ്‌ നരേന്ദ്രന്‍ നേതൃത്വം നല്‍കി. അതെ ദിവസം തന്നെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയില്‍ ആദ്യമായി മലയാളികളുടെ സ്വന്തം ചീട്ടുകളി മത്സരങ്ങളും മങ്ക നടത്തുകയുണ്ടായി . വാശിയേറിയ അന്‍പത്തെട്ടു കളിയില്‍ സാക്രമെന്റൊ മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെയുള്ള മലയാളികളില്‍ നിന്നും പന്ത്രണ്ട്‌ ടീമുകള്‍ പങ്കെടുത്തു .ഒന്നാം സ്ഥാനം ക്രിസ്‌ത്യന്‍ ബ്രദര്‍ ടീമും , രണ്ടാം സ്ഥാനം ഫ്രീമോണ്ട്‌്‌ പ്രസിഡന്റ്‌ ടീമും കരസ്ഥമാക്കി. മങ്കയുടെ ഭാരവാഹികളായസാജു ജോസഫ്‌ , രാജി മേനോന്‍,ബെന്‍സി മാത്യു , ബീന നായര്‍, അശോക്‌ മാത്യു,റാണി സുനില്‍ ,സുഭാഷ്‌ സ്‌കറിയ , എന്നിവര്‍ ഈ മത്സരങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചു. മങ്ക പ്രസിഡന്റ്‌ സാജുവും ചീഫ്‌ ഗസ്റ്റ്‌ ,സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ വൈസ്‌ പ്രസിഡന്റ്‌ അവിനാഷ്‌ കുമാറും വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു. ചെസ്സ്‌ വിജയികള്‍ക്ക്‌ പതിനെട്ടാം തീയതി നടക്കുന്ന കുട്ടികളുടെ ദിനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.