You are Here : Home / USA News

ഡാലസില്‍ പട്ടം പറത്തല്‍ ഉത്സവം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 27, 2015 11:20 hrs UTC


                        
ഡാലസ്. വിഭ ഡാലസിന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് പട്ടം പറത്തല്‍ ഉത്സവം മാര്‍ച്ച് 28 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 7 വരെ നടത്തുന്നതാണ്.

ഫ്രിസക്കൊ കോമണ്‍സ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രൌണ്ടിലേക്ക് എത്തിച്ചേരുന്നതിന് സൌജന്യമായി ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ശാസ്ത്രീയമായി പട്ടം എങ്ങനെ ഉപയോഗിക്കാം, എങ്ങനെ പട്ടം ഉണ്ടാക്കാം എന്നിവയെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ക്ളാസുകളും ഇതിനോടനുബന്ധിച്ചു ഉണ്ടായിരിക്കും

പ്ളാനോ മള്‍ട്ടി കള്‍ച്ചറല്‍ ഔട്ട് റീച്ച് റൌണ്ട്ടേബിള്‍ എന്ന സംഘടയുമായി സഹകരിച്ചു വിഭ നടത്തുന്ന പന്ത്രണ്ടാമതു പട്ടം പറത്തല്‍ ഉത്സവത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ കുമറേഷ്, നേഹല്‍ ഷ, നീല്‍ ഗുപ്ത എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 214 267 8424 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.