You are Here : Home / USA News

ലോക പ്രാര്‍ഥനാ ദിനം മാര്‍ച്ച് 7നു നടത്തി

Text Size  

Story Dated: Friday, March 27, 2015 11:02 hrs UTC

ജീമോന്‍ ജോര്‍ജ്

 

ഫിലഡല്‍ഫിയ. എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഒാഫ് ഇന്ത്യന്‍ ചര്‍ച്ചിന്റെ (ഞ്ഞഞ്ചണ്ടങ്കഗ്ഗ) ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലോക പ്രാര്‍ഥനാ ദിനം മാര്‍ച്ച് 7 ശനിയാഴ്ച സെ: തോമസ് ഇന്ത്യന്‍ ഒാര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ നടത്തി. വ്യത്യസ്ത ദേവാലയങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ പരസ്പരം ഒന്നിച്ചു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഇന്ന് മലയാളി സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്ഥാധീനം ചെലുത്തുന്നതിലൂടെയുള്ള ചലനങ്ങള്‍ സൃഷ്ടിക്കുകയും, ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ നേതൃത്വം മലയാളീ സമൂഹത്തില്‍ ഏറ്റെടുക്കുയും, ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ എന്ന ന്യൂതന ആശയത്തിന് അമേരിക്കയില്‍ എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ മുമ്പില്‍ പ്രവര്‍ത്തനമികവു കൊണ്ട് അഭിമാനത്തോടു കൂടി നിലകൊള്ളുന്ന ഈ പ്രസ്ഥാനത്തില്‍ ഫിലഡല്‍ഫിയായിലും, പരിസരപ്രദേശങ്ങളിലുമുള്ള 21 ദേവാലയങ്ങളുടെ ആഭിമൂഖ്യത്തില്‍ നടത്തിയ ലോക പ്രാര്‍ത്ഥന ദിനത്തിലെ മുഖ്യാധിധിയായി എത്തിയ ബിഷപ്പ് ക്രെയിഗ് സി പോളോ (ആഗിക്കന്‍ കമ്യൂണിറ്റി, ദ. ആഫ്രിക്ക) ദീപം തെളിച്ച് തുടര്‍ന്നുള്ള കാര്യ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

 

 

 

മുഖ്യാതിഥികളെയും, എക്യുമെനിക്കല്‍ പ്രധിനിധികളെയും വേദിയിലേക്കു ക്ഷണിക്കുന്ന ചടങ്ങിന് മീനു ജോണ്‍ നേത്യത്വം കൊടുക്കുകയും, റവ: ഷാജി ഈപ്പന്‍ ( ചെയര്‍മാന്‍) സ്വാഗതം ആശംസിക്കുകയും, പ്രര്‍ത്ഥന ശുശ്രൂഷള്‍ക്ക് റവ: ഷിബു മത്തായി (കോ ചെയര്‍മാന്‍, ) ലിസി തോമസ്, സോഫി തോമസ്, റേഷ്മ പടിയറ എന്നിവര്‍ നേതൃത്വം കൊടുക്കുകയും ഇതരദേവാലങ്ങളില്‍ നിന്നുള്ള ഗായികാ ,ഗായകന്‍മാരെയും ഉള്‍പ്പെടുത്തിയുള്ള ഗാനശുശ്ര്രൂഷകള്‍ക്ക് തോമസ് ഏബ്രഹാം നേതൃത്വം കൊടുത്തു. എല്ലാവരുടെയും ചിന്തയെ ബഹമാസിന്റെ ചരിത്രത്തിലേക്കു. കൂട്ടിക്കൊണ്ടുപോകാന്‍ തക്കവണ്ണമുള്ള ദൃശ്യാവിഷ്ക്കാരം അണിയിച്ചൊരുക്കിയത് സുനിതാ ഹ്ളവര്‍ഹില്‍, നിര്‍മ്മല ഏബ്രഹാം (വേള്‍ഡ് ഡോപ്രയര്‍ കോഡിനേറ്റര്‍) എന്നിവരും മനുകോളക്കോട്ട്, സോണ്‍ വല്‍സന്‍ എന്നിവര്‍ യൂത്ത് ക്വയര്‍ നിയന്ത്രിക്കുകയും ചെയ്തു. വി: ബൈബിളിന് അധികരിച്ച് നിരവധി പ്രഭാഷണങ്ങള്‍ വിവിധ വേദികളില്‍ നടത്തുകയും, ധാരാളം ക്രിസ്തീയ ലേഖനങ്ങള്‍ രചിക്കുകയും വി: യോഹന്നാന്റെ സുവിശേഷത്തിലെ പ്രസക്തഭാഗങ്ങള്‍ ലളിതമായ ഭാഷയില്‍ം വിജഞാന പ്രദമായി സീനാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ലോക പ്രാര്‍ത്ഥന ദിനത്തിലെ മുഖ്യ വിഷയം ഞാന്‍ എന്താന്നു നിങ്ങള്‍ക്കു ചെയ്തു എന്ന് നിങ്ങള്‍ അറിയുന്നുവോ? എന്നതായിരുന്നു. ആനി മാത്യൂ (സെക്രട്ടറി ഞ്ഞഞ്ചണ്ടങ്കഗ്ഗ) നാട്ടിലേക്കു തിരികെ പോകുന്ന റവ: ഷാജി ഈപ്പന് യാത്രയപ്പ് മംഗളങ്ങള്‍ നേരുകയും റീനാ കോളക്കോട്ടിന്റെ നേതൃത്വത്തില്‍ ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ചില്‍ നിന്നും അവതരിപ്പിച്ച സ്കിറ്റ് കാണികളുടെ മൂക്തകണ്ഡം പ്രശംസ പിടിച്ചു പറ്റുകയും നയനമനോഹരമായി ബഹാമസിലെ സാംസ്ക്കാരിക പാരമ്പര്യങ്ങളെ അധികരിച്ച് നൃത്തരൂപങ്ങളില്‍ അവതരിപ്പിച്ചത് നിപുര ഡാന്‍സ് അക്കാദമി (കോറിയോഗ്രാഫ്, അജിപണിക്കര്‍) യിലെ നൃത്ത വിദ്യാര്‍ത്ഥികള്‍ ആണ് വന്നു ചേര്‍ന്ന എല്ലാവര്‍ക്കും സുമാ ചാക്കോ (വിമന്‍സ് കോഡിനേറ്റര്‍ , ഇഎഫ്ഐസിപി ) നന്ദി അറിയിച്ചു.

 

 

ആദരസൂചകമായി ഈ വര്‍ഷം തിരഞ്ഞെടുത്ത രാജ്യമായ ബഹാമസിന്റെ കൊടിയുടെ നിറമായ നീല നിറത്തിലുള്ള വസ്ത്രധാരണം ചെയ്താണ് ബഹുഭൂരിപക്ഷം ജനങ്ങളും ലോകപ്രാര്‍ത്ഥനാ ദിനത്തില്‍ എത്തിചേര്‍ന്നത്. വല്‍സാ മാത്യൂവിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും ഭക്ഷണവും നല്‍കി. ഈ ദിനം ഇത്രയും മനോഹരമാക്കിത്തീര്‍ക്കുവാനായി ഫാ. എം.കെ. കുരുക്കോസ് സാലു യോഹന്നാന്‍, ലൈലാ അലക്സ്, ജോബി ജോണ്‍, എന്നിവരുടെ നേത്യത്വത്തിലുള്ള എക്യൂമെനിക്കല്‍ ഭാരവാഹികള്‍ ലോകപ്രാര്‍ത്ഥനാ ദിനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.