You are Here : Home / USA News

ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 27, 2015 10:52 hrs UTC

ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദു:ഖവെള്ളി, ദു:ഖശനി, ഈസ്റ്റര്‍ ശ്രുശ്രൂഷകള്‍ക്ക് അഭി: കുര്യാക്കോസ് മോര്‍ തെയോഫീലോസ് തിരുമേനിയും വന്ദ്യ: ആദായി ജേക്കബ് കോറെപ്പിസ്‌കോപ്പായും നേതൃത്വം നല്‍ജും. മാര്‍ച്ച് 29 ഓശാന ഞായറാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് 9.15നു വി: കുര്‍ബ്ബാനയും ഓശാന ശ്രുശ്രൂഷജളും നടക്കും. ഏപ്രില്‍ 1 പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ കുര്‍ബ്ബാനയും നടത്തപ്പെടും. ഏപ്രില്‍ 3 ദു:ഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ശ്രുശ്രൂഷകള്‍ ആരംഭിക്കും. വൈകുന്നേരം 4 മണിയോടുകൂടി ശ്രുശ്രൂഷകള്‍ പര്യവസാനിക്കും. ശ്രുശ്രൂഷകള്‍ക്ക് അഭി: കുര്യാക്കോസ് മോര്‍ തെയോഫീലോസ് തിരുമേനി നേത്ര്്യത്വം വഹിക്കും.

 

ഏപ്രില്‍ 4 ദു:ഖശനിയാഴ്ച രാവിലെ 9 മണിക്ക് അഭി: ജുര്യാക്കോസ് മോര്‍ തെയോഫീലോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും. ഏപ്രില്‍്‌വ് 4 ശനിയാഴ്ച വൈകിട്ട് 8.00 നു അഭി: കുര്യാക്കോസ് മോര്‍ തെയോഫീലോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും വന്ദ്യ: ആദായി ജേക്കബ് കോറെപ്പിസ്‌കോപ്പയുടെ സഹകാര്‍മ്മികത്വത്തിലും സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: കുബ്ബാനയും ഈസ്റ്റര്‍ ശ്രുശ്രൂഷകളും നടക്കും. ഏപ്രില്‍ 5 ഞായറാഴ്ച വി കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ല.

 

വിശ്വാസികള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി വന്ദ്യ: തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്‌കോപ്പ അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.