You are Here : Home / USA News

ടൊറന്റോ മലയാളി സമാജത്തിന് പുതിയ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 27, 2015 10:47 hrs UTC

ടൊറന്റോ: 2015- 16-ലേക്കുള്ള ടൊറന്റോ മലയാളി സമാജത്തിന്റെ പുതിയ ഭാരവാഹികളെ മാര്‍ച്ച് 14-ന് സമാജം ഈസ്റ്റ് സെന്ററില്‍ വെച്ച് കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് തെരഞ്ഞെടുക്കയുണ്ടായി. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ജോണ്‍ കണ്ടത്തില്‍, ചെറിയാന്‍ ഇടിച്ചാണ്ടി, ജോണ്‍ പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷന്‍ നടന്നത്. പുതിയ ഭാരവാഹികളായി ഷിബു ജോണ്‍ (പ്രസിഡന്റ്), ബിജു കട്ടത്തറ (വൈസ് പ്രസിഡന്റ്), സാബു കാട്ടുക്കുടിയില്‍ (സെക്രട്ടറി), സണ്ണി ജോസഫ് (ജോയിന്റ് സെക്രട്ടറി), ജോസി കാരക്കാട്ട് (ട്രഷറര്‍), ജോസുകുട്ടി ചൂരവടി (ജോയിന്റ് ട്രഷറര്‍), ജറാള്‍ഡി ജയിംസ് (എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍), അജീഷ് രാജേന്ദ്രന്‍ (ജോയിന്റ് എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍), പ്രസാദ് മാലി (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), ചിന്നു ജോസ് (പി.ആര്‍.ഒ), ബിജു മാത്യൂസ് (എക്‌സ് ഒഫീഷ്യോ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മിറ്റി അംഗങ്ങളായി സനീഷ് ജോസഫ്, ജോസ് പള്ളിക്കുന്നേല്‍, സിനോ ജോയ്, സാബു മണിമലേത്ത്, ബിനു പെരുമ്പായില്‍, ബിനു കട്ടത്തറ, ആനി മാത്യൂസ്, ഡിമ്പിള്‍ കാപ്പില്‍, അലക്‌സാണ്ടര്‍ പി. അലക്‌സാണ്ടര്‍, അജയ് ഉണ്ണിപ്പള്ളില്‍ എന്നിവരും ഇന്റേണല്‍ ഓഡിറ്റേഴ്‌സായി ഡൊമിനിക് ജോസഫ്, രാജേന്ദ്രന്‍ തലപ്പാത്ത് എന്നിവരും ചുമതലയേറ്റെടുത്തു.

 

 

ജോണ്‍ പി. ജോണ്‍, ജോണ്‍ കണ്ടത്തില്‍, പയസ് ജോസഫ്, ചെറിയാന്‍ ഇടച്ചാണ്ടി, റോയ് പൗലോസ്, ജിജി ഉണ്ണിപ്പള്ളില്‍ എന്നിവരെ പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു. യൂത്ത് റെപ്രസന്റേറ്റീവ് ആയി ഹെല്‍നാ പൊറുത്തൂറിനേയും തെരഞ്ഞെടുത്തു. നിയുക്ത പ്രസിഡന്റ് ഷിബു ജോണ്‍, മുന്‍ പ്രസിഡന്റ് ഷിബു മാത്യൂസിന്റെ സേവനങ്ങളെ സ്‌നേഹത്തോടെ സ്മരിക്കുകയും അനുമോദിക്കുകയും ചെയ്തു. പുതിയ പ്രവര്‍ത്തനവര്‍ഷത്തില്‍ ടി.എം.എസിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിക്കുമെന്നും അതിനായി എല്ലാവരുടേയും ആത്മാര്‍ത്ഥ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.