You are Here : Home / USA News

കീന്‍ പുതിയ കര്‍മപരിപാടികളുമായി ജനഹൃദയങ്ങളിലേക്ക്

Text Size  

Story Dated: Thursday, March 26, 2015 08:10 hrs UTC

ന്യുജഴ്സി . കേരള എന്‍ജിനീയേഴ്സ് അസോസിയേഷന്‍ 2015 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ഏപ്രില്‍ 11 ന് ന്യുജഴ്സിയിലെ റോഷല്‍ പാര്‍ക്കിലുളള റമാഡാ ഇന്നില്‍ സമ്മേളിക്കുന്നു. സമ്മേളനത്തില്‍ ബര്‍ഗന്‍ കൌണ്ടി എക്സിക്യൂട്ടീവ് ജയിംസ് ടെഡെസ്കോ മുഖ്യാതിഥിയായിരിക്കും. ശനിയാഴ്ച വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന ചടങ്ങില്‍ ലീഡര്‍ഷിപ്പ് സെമിനാര്‍, പുതിയ സംരംഭങ്ങളെ പറ്റിയുളള എക്സ്പേര്‍ട്ട് ടോക്ക് എന്നിവ വെറൈസണ്‍ വൈസ് പ്രസിഡന്റ് വിജു മേനോന്‍, സിറിയസ് എക്സ് എം, വൈസ് പ്രസിഡന്റ് അജിത് ചിറയില്‍ എന്നിവര്‍ നടത്തും. ബെത്ലഹേം ഹൈഡ്രജന്‍ കമ്പനി സിഇഒ തോമസ് ജോസഫ്, സീഡാര്‍ ഹില്‍ സ്കൂള്‍ സ്ഥാപക നന്ദിനി മേനോന്‍, ഗ്രോവിംഗ് സ്റ്റാര്‍ സ്ഥാപകനും സിഇഒയുമായ സജി ഫിലിപ്പ്, ഡോ. കൃഷ്ണ കിഷോര്‍ എന്നിവര്‍ നയിക്കുന്ന സ്വയം ജോലി കണ്ടെത്തല്‍ പാനല്‍ ഡിസ്കഷന്‍ ഏതു പ്രായത്തിലുളളവര്‍ക്കും പ്രയോജനപ്പെടും വിധം ക്രമീകരിച്ചിരിക്കുന്നു. ജോജി മാത്യുവായിരിക്കും മോഡറേറ്റര്‍.

പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന റീജണല്‍ മീറ്റിങില്‍ പുതിയ കര്‍മ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് ജയ്സണ്‍ അലക്സ്, സെക്രട്ടറി ഷാജി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു. പുതിയ കമ്മിറ്റിയുടെ ജനോപകാരപ്രദമായ പരിപാടികള്‍ക്ക് ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ പൂര്‍ണപിന്തുണ ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പും മെമ്പര്‍ പ്രീതാ നമ്പ്യാരും വാഗ്ദാനം ചെയ്തു. അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ കേരളത്തില്‍ 42 എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ കീന്‍ പഠിപ്പിക്കുന്നതായും മുന്‍ പ്രസിഡന്റ് ബെന്നി കുര്യന്‍ അറിയിച്ചു. പ്രവര്‍ത്തന വഴികളില്‍ വിജയകരമായി മുന്നേറുന്ന നിരവധി എന്റപ്രണേഴ്സിനെയും നേതാക്കളെയും പരിചയപ്പെടാനും അവരുടെ വിജയ ഗാഥകള്‍ അറിയുവാനും അവസരമൊരുക്കുന്ന ഈ സമ്മേളനത്തില്‍ എല്ലാവരും കുടംബ സമേതം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജയ്സണ്‍ അലക്സ് : 914 645 9899 എല്‍ദോ പോള്‍ : 201 370 5019 ഷാജി കുര്യാക്കോസ് : 919 679 0810 ലിസി ഫിലിപ്പ് : 845 642 6206 വാര്‍ത്ത. ഫിലിപ്പോസ് ഫിലിപ്പ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.