You are Here : Home / USA News

ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെ സന്ദര്‍ശിച്ചു

Text Size  

Story Dated: Thursday, March 26, 2015 08:00 hrs UTC

ബിനോയി കിഴക്കനടി

 

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍, മാര്‍ച്ച്‌ 22ന്‌ ഞായറാഴ്‌ച, ആഹോഷമായ വി. കുര്‍ബാന സ്വീകരണത്തിനും ആദ്യകുമ്പസാരത്തിനും ഒരുങ്ങിക്കൊണ്ടിരികുന്ന മൂന്നാം ക്ലാസ്സ്‌ കുട്ടികള്‍ക്കായി ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രത്യേക ഒരുക്ക സെമിനാര്‍ നടത്തി. ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിനോടൊപ്പം എത്തിയ അങ്ങാടിയത്ത്‌ പിതാവ്‌, ദൈവസ്‌നേഹം, വി. കുര്‍ബാന, കുമ്പസാരം എന്നീ വിഷയങ്ങളെപ്പറ്റി കുട്ടികളോട്‌ ലളിതമായ ഭാഷയില്‍ സംസാരിച്ചു.

 

അതോടൊപ്പം കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയും അവരോട്‌ ഒരു നല്ല അപ്പച്ചന്‍ എന്നപോലെ ഇടപഴകുകയും ചെയ്‌തു. ക്ലാസ്സിനുശേഷം പിതാവ്‌ കുട്ടികള്‍ക്ക്‌ സമ്മാനവും, സര്‍ട്ടിഫികേറ്റ്‌ നല്‍കി അനുഗ്രഹിച്ചു ദിവ്യബലിക്കു ശേഷം കുട്ടികള്‍, മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനോടും, ബെല്‍ത്തങ്ങാടി മെത്രാന്‍ മാര്‍ ലോറെന്‍സ്‌ മൂക്കുഴിയോടും, സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ടിനോടും, മറ്റ്‌ ഒമ്പതില്‍പരം വൈദികരോടും, മാതാപിതാക്കളോടുമൊത്ത്‌ അത്താഴം കഴിക്കുകയും ചെയ്‌തു. പിതാവിനോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയത്‌ വലിയ ഒരു അനുഭവവും, കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവവും ആയിരുന്നെന്ന്‌ എല്ലാ മാതാപിതാക്കളും കുട്ടികളും നന്ദിയോടെ അനുസ്‌മരിച്ചു. പിതാവുമൊത്തുള്ള ഈ ദിവസം കോര്‍ഡിനേറ്റ്‌ ചെയ്‌തത്‌ ഡി. ര്‍. ഇ. സാബു മുത്തോലവും, അ. ഡി. ര്‍. ഇ. റ്റീനാ നെടുവാമ്പുഴ, ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ കോ. ഓര്‍ഡിനേറ്റേര്‍സ്‌ സണ്ണി മുത്തോലവും, റ്റീനാ കോലടിയും ബിബ്ബി വെട്ടിക്കാട്ടും, മതാധ്യാപകരായ ആന്‍സി ചേലക്കല്‍, മഞ്‌ജു ചകരിയാന്തടത്തില്‍, മിഷേല്‍ പുള്ളോര്‍കുന്നേല്‍, ഇലൈന്‍ ഒറ്റതൈക്കല്‍, ഷോണ്‍ പുലിമലയില്‍ എന്നിവരും ആണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.