You are Here : Home / USA News

ബെന്നി വാച്ചാച്ചിറ ഫോമാ ഷിക്കാഗോ റീജിയണ്‍ ഹെല്‍ത്ത്‌ സെമിനാറിന്റെ കോര്‍ഡിനേറ്റര്‍

Text Size  

Story Dated: Thursday, March 26, 2015 07:53 hrs UTC

ജോസ്സി കുരിശിങ്കല്‍ , ഫോമാ ന്യൂസ്‌ ടീം

ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ യോഗം മോര്‍ട്ടന്‍ ഗ്രോവിലെ ചൈനീസ്‌ റസ്‌റ്റോറന്റില്‍ വച്ചു റീജണല്‍ വൈസ്‌ പ്രസിഡന്റ്‌ സണ്ണി വള്ളീക്കളത്തിന്റെ അദ്ധ്യഷതയില്‍ കൂടുകയുണ്ടായി. റീജണല്‍ സെക്രട്ടറി ജോസ്സി കുരിശിങ്കല്‍ എല്ലാവരെയും യോഗത്തിലേക്ക്‌ സ്വാഗതം ചെയ്‌തു. ബെന്നി വാച്ചാച്ചിറ, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ജോര്‍ജ്‌ മാത്യു(ബാബു), രഞ്‌ജന്‍ എബ്രഹാം, ഫിലിപ്പ്‌ പുത്തന്‍പുരയില്‍, സാബു നടുവീട്ടില്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. യോഗാവസാനം ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

 

പ്രസ്‌തുത യോഗത്തില്‍ ഫോമാ ഷിക്കാഗോ റീജിയണീന്റെ ആഭിമുഖ്യത്തില്‍ 2015 ഏപ്രില്‍ 19 ഞായറാഴ്‌ച രാവിലെ 9:30 നു സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ചു ഹെല്‍ത്ത്‌ സെമിനാര്‍ നടത്തുവാന്‍ തീരുമാനിക്കുകയും, അതിന്റെ കോഓര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കുകയും ചെയ്‌തു. ഹെല്‍ത്ത്‌ സെമിനാറിന്റെ ഉത്‌ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്‌ ബഹുമാനപ്പെട്ട പള്ളി വികാരി ഫാ: ഡോ: അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ അച്ഛനാണ്‌. ഷിക്കാഗോയിലെ പ്രഗല്‌ഭരായ ഡോക്ടര്‍മാര്‍ നയിക്കുന്ന ഈ സെമിനാര്‍ വളരെ ഉപകാരപ്രദമായിരിക്കുമെന്നതില്‍ സംശയമില്ല. അവരുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും ഉപദ്ദേശങ്ങളും ഇതിലൂടെ ലഭ്യമാകും.

 

ഡോ: ജേക്കബ്‌ സാമുവേല്‍ (പള്‍മൊനറി ക്രിറ്റിക്കല്‍ കെയര്‍), ഡോ: സുനിത നായര്‍(വൂണ്ട്‌ കെയര്‍ ഇന്റെര്‍ണല്‍ മെഡിസിന്‍), ഡോ: ജെ എ കന്‍ഡേക്കര്‍ (കാന്‍സര്‍), ഡോ: ബ്രിജ്‌ വാസ്വാനി (പ്രമേഹം ഹൃദ്രോഗം) എന്നിവയില സ്‌പെഷ്യലൈസ്‌ ചെയ്‌തവരാണ്‌. ഏതു രോഗമായാലും പരിശോധന നടത്തുകയും, ഡോക്ടര്‍മാര്‍ നിര്‍ണ്ണയിക്കുന്ന ചികിത്സയും ചെയ്യുക. അച്ഛന്‌കുഞ്ഞു മാത്യു, ബിജി ഫിലിപ്പ്‌ എടാട്ട്‌, ബിജി കൊല്ലപുരം, ഷിബു അഗസ്റ്റിന്‍, വര്‍ക്കി സാമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഈ ഹെല്‍ത്ത്‌ സെമിനാറിലേക്കു എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി വള്ളിക്കളം 847 722 7598, ജോസ്സി കുരിശിങ്കല്‍ 773 478 4357, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847 477 0564

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.