You are Here : Home / USA News

ടൊറന്റോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ചിലെ ഹാശാ ആഴ്‌ച ശുശ്രൂഷകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 25, 2015 03:13 hrs UTC

ടൊറന്റോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലുള്ള സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വികാരി റവ.ഡോ. പി.കെ. മാത്യു, സഹവികാരി റവ.ഫാ. അനൂപ്‌ തോമസ്‌, റവ.ഫാ. സാം തങ്കച്ചന്‍ (ശ്രുതി സ്‌കൂള്‍ ഓഫ്‌ ലിറ്റര്‍ജിക്കല്‍ മ്യൂസിക്‌) എന്നിവര്‍ ഈവര്‍ഷത്തെ ഹാശാ ആഴ്‌ച ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. മാര്‍ച്ച്‌ 28-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ ധ്യാനവും തുടര്‍ന്ന്‌ വി. കുമ്പസാരവും, സന്ധ്യാനമസ്‌കാരവും നടക്കും. 29-ന്‌ ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും, വി. കുര്‍ബാനയും, ഓശാന ശുശ്രൂഷകളും നടത്തപ്പെടും. അന്നേദിവസം വൈകിട്ട്‌ 5 മണിക്ക്‌ സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. മാര്‍ച്ച്‌ 30-ന്‌ തിങ്കള്‍, 31 ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കും. ഏപ്രില്‍ 2-ന്‌ വ്യാഴാഴ്‌ച 7 മണിക്ക്‌ സന്ധ്യാനമസ്‌കാരം, ഏപ്രില്‍ 3-ന്‌ വെള്ളിയാഴ്‌ച രാവിലെ 8.30-ന്‌ ദുഖവെള്ളിയാഴ്‌ചയുടെ ശുശ്രൂഷകളും പ്രാര്‍ത്ഥനകളും ആരംഭിക്കും. അന്നേദിവസം സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. ഏപ്രില്‍ 4-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും, വൈകിട്ട്‌ സന്ധ്യാനമസ്‌കാരവും, ഏപ്രില്‍ 5-ന്‌ ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ ഉയര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകളും, വിശുദ്ധകുര്‍ബാനയും, ഉച്ചയ്‌ക്ക്‌ 1 മണിക്കുള്ള ഈസ്റ്റര്‍ സദ്യയോടെ ഈവര്‍ഷത്തെ കഷ്‌ടാനുഭവ ചടങ്ങുകള്‍ സമാപിക്കും. ശുശ്രൂഷകളില്‍ എല്ലാ ഇടവകാംഗങ്ങളും സഭാ വിശ്വാസികളും ആദ്യാവസാനം പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ ഏബ്രഹാം (സണ്ണി, ഹാമില്‍ട്ടണ്‍) 905 388 7063 (H)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.