You are Here : Home / USA News

സിദ്ധിഖ്‌ ലാല്‍ സ്‌പീക്കിംഗ്‌ മെഗാഷോ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം ന്യൂജേഴ്‌സിയില്‍ നടന്നു

Text Size  

Story Dated: Wednesday, March 25, 2015 03:09 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന `സിദ്ധിഖ്‌ ലാല്‍ സ്‌പീക്കിംഗ്‌' മെഗാഷോയുടെ ആദ്യ ടിക്കറ്റ്‌ വില്‌പനയുടെ ഉദ്‌ഘാടനം ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ വെച്ച്‌ നടന്ന ടൗണ്‍ഹാള്‍ മീറ്റിംഗിനോടനുബന്ധിച്ച്‌ നടത്തപ്പെട്ടു. വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി ആദ്യ ടിക്കറ്റ്‌ മെഗാഷോയുടെ ഗ്രാന്റ്‌ സ്‌പോണ്‍സറായ ജോബി ജോര്‍ജിന്‌ നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന്‌ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍, ബ്രിട്ടീഷ്‌ പെട്രോളിയം, റോയല്‍ ഇന്ത്യ, പബ്ലിക്‌ ട്രസ്റ്റ്‌, മലയാളം ഐപി ടിവി എന്നീ കമ്പനികളുടെ പ്രതിനിധികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ടിക്കറ്റ്‌ ഏറ്റുവാങ്ങി. മെയ്‌ 17-ന്‌ ഞായറാഴ്‌ച 4.30-ന്‌ ന്യൂജേഴ്‌സിയിലെ ലോര്‍ഡി ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തിലാണ്‌ മെഗാഷോ അരങ്ങേറുക.

 

 

മലയാള ചലച്ചിത്ര ലോകത്ത്‌ ബോക്‌സ്‌ ഓഫീസില്‍ ചലനം സൃഷ്‌ടിച്ച്‌ വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയരായ സിദ്ധിഖ്‌- ലാല്‍ ടീമിനൊപ്പം അമേരിക്കന്‍ മലയാളികള്‍ക്ക്‌ കാഴ്‌ചയുടെ പൂരമൊരുക്കാന്‍ മലയാളത്തിലെ പ്രശസ്‌ത താരങ്ങളായ ശ്രീനിവാസന്‍, ബിജു മേനോന്‍, വിജയരാഘവന്‍, വിനീത്‌, ഹരിശ്രീ അശോകന്‍, ഭാവന, ഷംനാ കാസിം, പൊന്നമ്മ ബാബു, കൃഷ്‌ണപ്രഭ, ബാലു, പ്രശസ്‌ത സംഗീത സംവിധായകന്‍ ദീപക്‌ ദേവ്‌, പ്രമുഖ പിന്നണി ഗായകരായ അഫ്‌സല്‍, മഞ്‌ജരി എന്നിവര്‍ക്കൊപ്പം മിമിക്രി ലോകത്തെ ആചാര്യന്‍ കെ.എസ്‌. പ്രസാദ്‌, സുധി എന്നിവരും ഒരുമിക്കുന്നു. തത്സമയം വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന `സിദ്ധിഖ്‌ ലാല്‍ സ്‌പീക്കിംഗ്‌' മെഗാഷോയുടെ സൗണ്ട്‌ എന്‍ജിനീയര്‍ നിധിനും, കോറിയോഗ്രാഫര്‍ സബിനുമാണ്‌. കണ്ണിന്‌ കുളിര്‍മ പകരുന്ന നൃത്ത പ്രകടനങ്ങളും, കാതുകളില്‍ വസന്തരം വിരിയിക്കുന്ന സംഗീതവും, ഓര്‍മ്മയില്‍ ചിരിപടര്‍ത്തുന്ന രസക്കൂട്ടുകളുമായി മലയാള ചലച്ചിത്ര- സംഗീത-ഹാസ്യ ലോകത്തെ മഹാപ്രതിഭകള്‍ ഒരുമിക്കുമ്പോള്‍ ആസ്വാദനകലയുടെ എക്കാലത്തേയും മികച്ച നവ്യാനുഭവമായി ഈ ഷോ മാറുമെന്ന്‌ മുഖ്യ കോര്‍ഡിനേറ്ററായ സജി പോള്‍ പറഞ്ഞു. ഷോയുടെ സ്‌പോണ്‍സര്‍ഷിപ്പിനും, ടിക്കറ്റിനും ബന്ധപ്പെടുക: സജി പോള്‍ (732 762 1726), ജോബി ജോര്‍ജ്‌ (732 470 4647), റോയി മാത്യു (908 418 8133), റോണി മാത്യു (732 429 3257), തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, മിനേഷ്‌ ജോസഫ്‌ (ട്രസ്റ്റി) 201 978 9828, മേരിദാസന്‍ തോമസ്‌ (ട്രസ്റ്റി) 201 912 6451. വെബ്‌: stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.