You are Here : Home / USA News

പാറ്റേഴ്‌സണ്‍ സെന്റ്. ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ ബിഷപ്. മാര്‍. ജോയി ആലപ്പാട്ടിന് സ്വീകരണം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, March 25, 2015 09:47 hrs UTC

ചിക്കാഗോ സെന്റ്. തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായാ മെത്രാനായി വാഴിക്കപ്പെട്ട മാര്‍ ജോയി ആലപ്പാട്ട് പിതാവിന് അമേരിക്കയിലെ തന്റെ പ്രഥമ ഇടവകയായ ന്യൂ ജേഴ്‌സിയിലെ പാറ്റേഴ്‌സണ്‍ സെന്റ്. ജോര്‍ജ് സീറോ മലബാര്‍ പള്ളിയിലെ ഇടവക സമൂഹം മാര്‍ച്ച് 29 ന്  വന്പിച്ച സ്വീകരണം നല്‍കുന്നു.  രൂപതയുടെ സഹായ മെത്രാനായി 2014 സെപ്റ്റംബറില്‍  ചുമതലയേറ്റശേഷം ആദ്യമായി ഈ ഇടവക സന്ദര്‍ശിക്കുന്ന അഭിവന്ദ്യ പിതാവിനെ സ്വീകരിക്കാനായി വികാരി  ബഹു. ജേക്കബ് ക്രിസ്റ്റി  അച്ഛന്റെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒന്നാകെ തയാറികൊണ്ടിരിക്കുന്നു. 1995 ല്‍ ന്യൂ മില്‍ഫോഡ് അസന്‍ഷന്‍ പള്ളിയില്‍ ആസിസ്റ്റന്‍ഡ് വികാരി ആയി ചുമതല ഏറ്റതുമുതല്‍  വടക്കന്‍ ന്യൂ ജേഴ്‌സിയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന് അഭി. പിതാവ് ആത്മീയ സേവനം നടത്തി വന്നിരുന്നു. പിന്നീട് ഗാര്‍ഫീല്‍ഡ്   പട്ടണത്തില്‍ 2004 ല്‍ ആരംഭിച്ച സെന്റ്. ജോണ് പോള്‍ സീറോ മലബാര്‍ കാത്തോലിക്കാ മിഷന്റെ പ്രഥമ ഡയറക്ടര്‍ ആയി  തന്റെ സേവനം തുടര്‍ന്ന് വരവേ 2011 ജൂലൈ മാസത്തില്‍ ചിക്കാഗോയിലെ മാര്‍. തോമാശ്ലീഹ കത്തീഡ്രല്‍ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. അഭി. പിതാവിന്റെ സേവനകാലം മുതല്‍  തന്നെ  സ്വന്തമായ ഒരു ദേവാലയം  ഗാര്‍ഫീല്‍ഡ് മിഷന്‍ അംഗങ്ങള്‍ ആഗ്രഹിക്കുകയും അതിനായി പരിശ്രമം തുടങ്ങുകയും ചെയ്തിരിന്നു. 2014  ഡിസംബര്‍ മാസത്തിലാണ് ഗാര്‍ഫീല്‍ഡിലെ സീറോ മലബാര് കത്തോലിക്ക സമൂഹം  പാറ്റേഴ്‌സണില്‍   സ്വന്തമായി ഒരു ദേവാലയം വാങ്ങിയത്. രൂപതയുടെ മേല്പട്ടക്കാരനായി ഉയര്‍ത്തപ്പെട്ട തങ്ങളുടെ പ്രഥമ ആധ്യാത്മിക ഗുരുവിനെ പുതിയ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നതിനായി കൈക്കാരന്മാര്‍ ശ്രീ. ജോയി ചാക്കപ്പന്‍, ശ്രീ. ഫ്രാന്‍സിസ് പള്ളുപ്പെട്ട എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.