You are Here : Home / USA News

'നൂപുര' കലാമേള ശനിയാഴ്ച ബ്രാംപ്ടണില്‍

Text Size  

Story Dated: Tuesday, March 24, 2015 12:45 hrs UTC


ടൊറന്റോ. നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് വാര്‍ഷിക കലാമേള മാര്‍ച്ച് 28  ശനിയാഴ്ച മൂന്നിന് നടക്കും. ബ്രാംപ്ടണ്‍ 415 ഗ്രേറ്റ് ലേക്സ് ഡ്രൈവിലുള്ള ഹാരള്‍ഡ് എം. ബ്രാത്വൈറ്റ് സെക്കന്‍ഡറി സ്കൂളാണ് മേളയ്ക്ക് വേദിയൊരുക്കുന്നത്. നൂപുരയില്‍ പരിശീലനം നേടുന്നവരുള്‍പ്പെടെ ഒട്ടേറെ കലാകാരന്മാരുടെയും കലാകാരികളുടെയും സംഗീത, നൃത്ത പരിപാടികളാണ് മേളയുടെ ആകര്‍ഷണം.

കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രിന്‍സിപ്പലും പ്രധാന അധ്യാപികയുമായ ഗായത്രിദേവി വിജയകുമാര്‍ അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കേരളത്തിന്റെ തനതുകലകളെ പ്രോല്‍സാഹിപ്പിക്കുന്ന നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് കാനഡയിലെ മിസ്സിസാഗ, ബ്രാംപ്ടണ്‍, സ്കാര്‍ബറോ, ലണ്ടന്‍ എന്നിവിടങ്ങളിലായി മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക, കര്‍ണാട്ടിക് സംഗീതം എന്നിവയില്‍ പരിശീലനം നല്‍കിവരുന്നു. മലപ്പുറം ജില്ലാ സ്കൂള്‍ യുവജനോല്‍സവത്തില്‍ മൂന്നുതവണ കലാതിലകമായിരുന്നു ഗായത്രിദേവി വിജയകുമാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.