You are Here : Home / USA News

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരിതെളിഞ്ഞു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, March 24, 2015 03:14 hrs UTC

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ചിക്കാഗോയുടെ 2015-ലെ പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ ഔപചാരികമായ തുടക്കമായി. എല്‍മേറ്റ്‌സ്‌ സി.എസ്‌.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ചിക്കാഗോ ദേവാലയത്തില്‍ മാര്‍ച്ച്‌ 10-ന്‌ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ വെച്ച്‌ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. ചിക്കാഗോയിലെ വിവിധ സഭാ വിഭാഗങ്ങളിലെ 16 പള്ളികളുടെ കൂട്ടായ്‌മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കാല്‍നൂറ്റാണ്ടിലധികമായി സഭകള്‍ തമ്മിലുള്ള സാഹോദ്യബന്ധം നിലനിര്‍ത്തുന്നതും വിവിധ മേഖലകളില്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിനുമുള്ള വേദിയായി മാറുന്നതിലുള്ള സന്തോഷം അഭി. തിരുമേനി അറിയിക്കുകയും ആത്മീയ കര്‍മ്മരംഗങ്ങളില്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലകരമായിത്തീരട്ടെ എന്ന്‌ കൗണ്‍സില്‍ മുന്‍ പ്രസിഡന്റുകൂടിയായ മാര്‍ ജോയ്‌ ആലപ്പാട്ട്‌ ആശംസിച്ചു.

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ മുഖ്യ ചിന്താവിഷയമായ `അനുരഞ്‌ജനത്തിന്റെ സ്ഥാനാപതികള്‍' കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ റവ. സോനു സ്‌കറിയ വര്‍ഗീസ്‌ വിശദമായ അവതരണം നടത്തുകയും, നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍ ക്രിസ്‌തുവിന്റെ അനുരഞ്‌ജനത്തിന്റെ സ്ഥാനാപതികള്‍ ആകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്‌തു. ക്രൈസ്‌തവ സമൂഹം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളില്‍ കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തുകയും അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പുതിയ വര്‍ഷത്തെ പരിപാടികളെക്കുറിച്ച്‌ യോഗം ആലോചിക്കുകയും വിവിധ പരിപാടികളുടെ നടത്തിപ്പിനായി സബ്‌ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്‌തു.

 

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഇടവകകളില്‍ നിന്നു വൈദീകരും, കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ്‌ ഫാ. ഡാനിയേല്‍ ജോര്‍ജ്‌ അധ്യക്ഷതവഹിക്കുകയും, സി.എസ്‌.ഐ കോണ്‍ഗ്രിഗേഷന്‍ വികാരി റവ. ലോറന്‍സ്‌ ജോണ്‍സണ്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്‌തു. കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ്‌ പണിക്കര്‍ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.