You are Here : Home / USA News

സെന്റ്‌ മേരീസ്‌ ലിണ്ടന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും കഷ്‌ടാനുഭവ ശുശ്രൂഷകളും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 22, 2015 11:21 hrs UTC

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ മാതാവിന്റെ നാമത്തില്‍ സ്ഥാപിേേതായ ലിണ്ടന്‍ സെന്റ്‌ മേരീസ്‌ മേരീസ്‌ ദേവാലയത്തിലെ കഷ്‌ടാനുഭവ-ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രസിദ്ധ കണ്ടനാട്‌ ഭദ്രാസനത്തിന്റെ അധിപനായ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ അത്താനിസിയോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ അഞ്ചുവരെയുള്ള തീയതികളില്‍ നടത്തപ്പെടുന്നതാണെന്ന്‌ ഇടവക വികാരി റവ.ഫാ. സണ്ണി ജോസഫ്‌, റവ. കോര്‍എപ്പിസ്‌കോപ്പ സി.എം. ജോണ്‍, സെക്രട്ടറി ജേക്കബ്‌ ജോസഫ്‌, ട്രഷറര്‍ അനീഷ്‌ ചെറിയാന്‍, കമ്മിറ്റി അംഗങ്ങളായ എം.സി മത്തായി, ജയിംസ്‌ നൈനാന്‍, രാജുമോന്‍ തോമസ്‌, രാജന്‍ ചീരന്‍, ബോബി ടോംസ്‌, അലക്‌സ്‌ ജോണ്‍, നിഷ മത്തായി എന്നിവര്‍ അറിയിച്ചു.

 

മാര്‍ച്ച്‌ 30-ന്‌ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാനമസ്‌കാരത്തോടെ കഷ്‌ടാനുഭ ആഴ്‌ചയുടെ ശുശ്രൂഷ ആരംഭിക്കുന്നു. മാര്‍ച്ച്‌ 30,31 തീയതികളില്‍ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാനമസ്‌കാരവും, വചനപ്രഘോഷണവും, ഏപ്രില്‍ 1-ന്‌ ബുധനാഴ്‌ച വൈകുന്നേരം പെസഹായുടെ ശുശ്രൂഷയും, ഏപ്രില്‍ 2-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ നമസ്‌കാരവും തുടര്‍ന്ന്‌ കാല്‍കഴുകല്‍ ശുശ്രൂഷയും, ഏപ്രില്‍ 3-ന്‌ വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക്‌ ദുഖവെള്ളിയുടെ ശുശ്രൂഷയും, തുടര്‍ന്ന്‌ സന്ധ്യാനമസ്‌കാരവും, ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും, ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌ ഈസ്റ്റര്‍ ശുശ്രൂഷയും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നതാണ്‌. വിശുദ്ധമാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന കഷ്‌ടാനുഭവ ആഴ്‌ച- ഈസ്റ്റര്‍ ശുശ്രൂഷകളിലേക്ക്‌ കടന്നുവരുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ സഭാ വിശ്വാസികളേയും ഭക്തിപുരസരം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും മറ്റു ഇടവകാംഗങ്ങളും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.