You are Here : Home / USA News

അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ഇന്നസെന്റ് ഉലഹന്നാന്‍ വൈസ് ചെയര്‍മാന്‍

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, March 21, 2015 09:45 hrs UTC


ന്യുയോര്‍ക്ക് . ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനായി ജോസ് ഞാറക്കുന്നേല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നസെന്റ് ഉലഹന്നാന്‍ ആണ് വൈസ് ചെയര്‍മാന്‍.  ഫെബ്രുവരി 28-ാം തിയതി ശനിയാഴ്ച ന്യുജഴ്സിയിലെ സെന്റ് ജോര്‍ജ് സിറോ മലബാര്‍ ദേവാലയ പാരീഷ് ഹാളില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ രണ്ടു പേരും സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

1979 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ കാത്തലിക് അസോസിയേഷനില്‍ 1800 അധികം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്.

ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് ഞാറകുന്നേല്‍ 2005 ല്‍ സംഘടനയുടെ പ്രസിഡന്റായിരുന്നു. കഴിഞ്ഞ വര്‍ഷം ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനായും സേവനം ചെയ്തു. സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്‍െറ (എസ്എംസിസി) നാഷണല്‍ ജോയിന്റ് സെക്രട്ടറി കൂടിയായ ജോസ് ഞാറക്കുന്നേല്‍ നല്ല സംഘാടകനും വാഗ്മിയുമാണ്.

വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റ് ഉലഹന്നാന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റായി സേവനം ചെയ്തിട്ടുണ്ട്. ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റി അംഗവും ഹഡ്സന്‍വാലി മലയാളി അസോസിയേഷന്‍െറ മുന്‍ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് ഉലഹന്നാന്‍ മികച്ച സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനാണ്.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി ജോണ്‍ പോള്‍, ജോസ് കാനാട്ട്, മേരി ഫിലിപ്പ്, ജോസഫ് കളപ്പുരക്കല്‍ ജോബുകുട്ടി മണമേല്‍, തോമസ് പാലത്തറ, ഷാജി മോന്‍ വെട്ടം എന്നിവരേയും തിരഞ്ഞെടുത്തു.

പുതിയ ചെയര്‍മാനായും വൈസ് ചെയര്‍മാനായും കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ചെറിയാന്‍ ചക്കാലപടിക്കല്‍, സെക്രട്ടറി അലക്സ് തോമസ്, ട്രഷറര്‍ വിന്‍സെന്റ് വറീത് എന്നിവര്‍ അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.