You are Here : Home / USA News

സിദ്ധിക് ലാല്‍ സ്പീക്കിങ് '' മെഗാ ഷോ ഡിട്രോയിറ്റില്‍ മെയ് 15 ന്

Text Size  

Story Dated: Thursday, March 19, 2015 11:27 hrs UTC


ഡിട്രോയിറ്റ്. അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഒരു മിന്നലായി ഇന്നും നില നില്‍ക്കുന്ന ’സ്റ്റേജ് 2000 എന്ന ഷോ സമ്മാനിച്ച സിദ്ധിക് - ലാല്‍ വീണ്ടും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഒരു മെഗാ ഷോയുമായി അമേരിക്കയില്‍ എത്തുന്നു. സ്റ്റേജ് ഷോകളുടെ കുലപതികള്‍ എന്നു വിശേഷിപ്പിക്കാവുന്ന സിദ്ധിക്ക് -ലാല്‍ 35 ല്‍ അധികം കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടാണ് ’സിദ്ധിക്ക് - ലാല്‍ സ്പീക്കിങ് ് എന്ന മെഗാ ഷോയുമായി ഡിട്രോയിറ്റില്‍ എത്തുന്നത്. മെയ് 15 -ാം തിയതി വെളളിയാഴ്ച വൈകിട്ട് 7 മണിക്ക് വാറണ്‍ ഫിറ്റിസ് ജിറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഈ ഷോ നടത്തപ്പെടും.

ബോളിവുഡില്‍ വരെ ഹിറ്റുകള്‍ സമ്മാനിച്ച സിദ്ധിക്ക് മലയാളത്തില്‍ മികച്ച നടനായും സംവിധായകനായും നിര്‍മ്മാതാവായും തിളങ്ങുന്ന ലാല്‍, ഇവരോടൊപ്പം ഹാസ്യത്തിന് പുത്തന്‍ ഭാവം നല്‍കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍, പൌരുഷമുളള വേഷങ്ങള്‍ കൊണ്ട് തിളക്കമാര്‍ന്ന ബിജു മേനോന്‍, വ്യത്യസ്തമായ വേഷങ്ങള്‍ മലയാളിക്ക് സമ്മാനിച്ച തികവാര്‍ന്ന നടന വിസ്മയം വിജയരാഘവന്‍, നൃത്തവും അഭിനയവും ഒരുപോലെ കൈമുതലാക്കിയ വിനീത്, ഹരിശ്രീ അശോകന്‍, ഭാവന, ഷംനാ കാസിം, പൊന്നമ്മ ബാബു, കൃഷ്ണ പ്രിയ, ബാലു തുടങ്ങി മലയാള സിനിമയിലെ പ്രശസ്തരും പ്രഗത്ഭരുമായ അനവധി താരങ്ങള്‍ ഈ ഷോയില്‍ വേദിയില്‍ എത്തും.

മലയാള സിനിമാഗാനാലാപനത്തില്‍ പ്രശസ്തരായ അഫ്സല്‍, സയനോരാ എന്നിവരോടൊപ്പം സംഗീത സംവിധായകന്‍ ദീപക് ദേവും എത്തുന്നു. പ്രശസ്ത നൃത്തസംവിധായിക രേഖയോടൊപ്പം നൃത്ത വിസ്മയം സൃഷ്ടിക്കുവാന്‍ നൃത്ത കലാകാരികള്‍ അരങ്ങത്തെത്തും. മിമിക്രി രംഗത്തെ ഭീഷ്മാചാര്യന്‍ കെ. എസ്. പ്രസാദിനോടൊപ്പം കേരളത്തിലെ മികച്ച മിമിക്രി കലാകാരന്മാര്‍ അമേരിക്കയിലെത്തും. അമേരിക്കന്‍ മലയാളികള്‍ക്ക് ശ്രവണ നയന മാധുര്യം നല്‍കുവാന്‍ ഡിജിറ്റല്‍ സ്റ്റേജ് - സൌണ്ട് പ്രശസ്ത സൌണ്ട് എഞ്ചിനിയര്‍ നിതിന്‍ കൈകാര്യം ചെയ്യും. സ്റ്റേജ് ഷോകളുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ പോകുന്ന ഈ മെഗാ ഷോ അമേരിക്കന്‍ മലയാളികള്‍ക്ക് പുത്തന്‍ അനുഭവങ്ങളുമായിരിക്കും.

ഈ മെഗാ ഷോയുടെ ആദ്യ ടിക്കറ്റ് മാത്യു ചരുവില്‍, തോമസ് കര്‍ദ്ദിനാള്‍ എന്നിവര്‍ കോശി ജോര്‍ജ്, അനില്‍ കാക്കസാനി എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈ ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

ഷോണ്‍ കര്‍ത്തനാല്‍ : 248 943 3509
സാംജി കോശി : 248 854 0232
തോമസ് ജോര്‍ജ് (ചാച്ചി) : 215 840 5530
ബിജു ജോസഫ് : 586 604 9147
കുര്യന്‍ വര്‍ഗീസ് : 586 381 3949
ബിനു കാവില്‍ : 586 260 8865

വാര്‍ത്ത. അലന്‍ ചെന്നിത്തല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.