You are Here : Home / USA News

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സെമിനാര്‍

Text Size  

Story Dated: Thursday, March 19, 2015 11:09 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍, മാര്‍ച്ച്‌ പതിനഞ്ചാം തിയതി ഞായറാഴ്‌ച, ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും, ഇടവകയിലെ എല്ലാ മാതാപിതാക്കള്‍ക്കുമായുള്ള സെമിനാര്‍ നടന്നു. കുട്ടികളെ അമേരിക്കന്‍ പശ്ചാത്തലത്തില്‍ നല്ല രീതിയില്‍ വളര്‍ത്തേണ്ടതിനെപ്പറ്റി അസ്സി. വികാരി ഫാ. സുനി പടിഞ്ഞാറെക്കര ക്ലാസ്സ്‌ എടുത്തു. മുന്‍കാലങ്ങളില്‍ മാതാപിതാക്കളും, മുതിര്‍ന്നവരും, കുഞ്ഞുങ്ങളുമായി സമയം ചെലവിടുന്നതും, അനുരജ്ഞനത്തിന്റേയും കൂട്ടായ്‌മയുടേയും മാത്രുകയായി ഒരുമിച്ചിരുന്ന്‌ ആഹാരം കഴിച്ചിരുന്നതും, പ്രാര്‍ത്ഥിച്ചിരുന്നതും, ബഹു. പടിഞ്ഞാറെക്കരയച്ചന്‍ അനുസ്‌മരിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍, ആത്മീയവും, ശാരീരികവുമായ വിശുദ്ധി എങ്ങനെ നേടാമെന്നതിനെപ്പറ്റിയും പടിഞ്ഞാറെക്കരയച്ചന്‍ വിശദീകരിക്കുകയുണ്ടായി. സരളവും വിജ്ഞാനപ്രദവുമായി ഈ സെമിനാര്‍ നയിച്ച ഫാദര്‍ പടിഞ്ഞാറെക്കരക്കും, ഇത്‌ കോര്‍ഡിനേറ്റ്‌ ചെയ്‌ത ഡി. ര്‍. ഇ. സാബു മുത്തോലത്തിനും, പങ്കെടുത്തവര്‍ക്കും, ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കാള്‍ക്കളുടെ കോ. ഓര്‍ഡിനേറ്റര്‍ സണ്ണി മുത്തോലം നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.