You are Here : Home / USA News

കോട്ടയം അസോസിയേഷന് നവ നേതൃത്വം

Text Size  

Story Dated: Thursday, March 19, 2015 11:27 hrs UTC


                        
ഫിലഡല്‍ഫിയ. അക്ഷര നഗരിയുടെ അഭിമാനമായി അമേരിക്കയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്‍െറ 2015-16 ലേക്കുളള നേതൃത്വ നിരയെ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയുണ്ടായി.

സാഹോദരിയ നഗരത്തിന്‍െറ തിലകക്കുറിയായി മലയാളി സമൂഹത്തിലെ സാമൂഹിക -സാംസ്കാരിക- രാഷ്ട്രീയ മേഖലകളിലെ സ്പന്ദനങ്ങള്‍ക്കൊപ്പം കഴിഞ്ഞ ഒരു  ദശാബ്ദത്തിലധികമായി നിലകൊളളുന്ന കോട്ടയം അസോസിയേഷന്‍ സമൂഹത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നല്‍കുകയും ആതുര സേവന രംഗത്ത് പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി സഹായ ഹസ്തങ്ങള്‍ നല്‍കുകയും ഇതര ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും, മറ്റു നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നാട്ടിലും അമേരിക്കയിലുമായി നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. സംഘടനയുടെ മുഖ്യാധാരയിലേക്ക് കുര്യന്‍ രാജന്‍ (പ്രസിഡന്റ്) ട്രൈസ്റ്റേറ്റായ കേരള ഫോറം മുന്‍ ചെയര്‍മാന്‍, ഐഎന്‍ഒസി(പെന്‍സില്‍വേനിയ ചാപ്റ്റര്‍, പ്രസിഡന്റ്) എന്നീ നിലകളിലും മറ്റു നിരവധി സാമൂഹിക മേഖലകളിലെ മുഖ്യധാരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോസഫ് മാണി (വൈസ്. പ്രസിഡന്റ്) കാത്തലിക് അസോസിയേഷന്‍ ട്രഷറര്‍, കോട്ടയം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്യു ജോഷ്വ(ജന. സെക്രട്ടറി), ഐപ്പ് മാത്യു(സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി(ട്രഷറര്‍) ജോബി ജോര്‍ജ്, സാബു ജേക്കബ്(ചാരിറ്റി), ജോഷി കുര്യാക്കോസ്(കള്‍ച്ചറല്‍), ബെന്നി കൊട്ടാരത്തില്‍, ജയിംസ് അന്ത്രയോസ്, എബ്രഹാം ജേക്കബ്, കുര്യാക്കോസ് ഏബ്രഹാം, സാജന്‍ വര്‍ഗീസ്, രാജു കുരുവിള, സാബു പാമ്പാടി, സെറിന്‍ ചെറിയാന്‍, അരുണ്‍ വര്‍ക്കി, ജീമോന്‍ ജോര്‍ജ് (പിആര്‍ഒ) എന്നിവരെ കമ്മറ്റിയിലേക്കും പ്രദീപ് പൈലോ (പിക്നിക് കോഡിനേറ്റര്‍), റോണി വര്‍ഗീസ്, അജിത് ചാണ്ടി എന്നിവരെ (ഓഡിറ്ററായും) തിരഞ്ഞെടുക്കുകയുണ്ടായി.

വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിച്ചു വരുന്ന നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് അസോസിയേഷന്‍െറ പ്രവര്‍ത്തനങ്ങളുടെ പ്രജോധനമെന്നും അവരോരുത്തരോടുമുളള നന്ദിയും കടപ്പാടും അറിയിക്കുകയും തുടര്‍ന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും പറയുകയുണ്ടായി. ഈ വര്‍ഷം ഇതര കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ജൂണ്‍ 13 ശനിയാഴ്ച പിക്നിക്, ഒക്ടോബറില്‍ ചാരിറ്റി ബാങ്ക്വറ്റും കൂടാതെ മറ്റു നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനും തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

www.kottayamassociation.org
വാര്‍ത്ത. ജീമോന്‍ ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.