You are Here : Home / USA News

ഫോമാ-കെ എ ജി ഡബ്ലിയൂ സഖ്യം അവതരിപ്പിക്കുന്ന റീല്‍-ഡീല്‍

Text Size  

Story Dated: Thursday, March 19, 2015 09:19 hrs UTC

ബാള്‍ട്ടിമോര്‍: അമേരിക്കയിലെ മുതിര്‍ന്ന തലമുറയ്ക്ക് അവരുടെ ചലച്ചിത്ര സര്‍ഗ്ഗാത്മകത വര്‍ധിപ്പിക്കാനും, ഇളം തലമുറയെ ആസ്വാദന പ്രവീണരാക്കാനുമായി ഫോമാ-കെ എ ജി ഡബ്ലിയൂ സഖ്യം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സംരംഭമാണ് റീല്‍-ഡീല്‍. 8 മുതല്‍ 10 മിനിട്ട് വരെ നീളുന്ന ഹൃസ്വ ചലച്ചിത്രങ്ങളുടെ ഒരു മത്സരമാണ്, റീല്‍-ഡീല്‍. മാര്‍ച്ച് 28, ഏപ്രില്‍ 18 തീയതികളില്‍ നടക്കുന്ന ടാലന്റ് ടൈമില്‍ ഈ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാതെ തന്നെ യൂട്യൂബ് വഴി ഈ മത്സരത്തില്‍ പങ്കാളികളാകാം. മത്സരത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2015 ഏപ്രില്‍ 6 ആണ്. വളരെ വര്‍ണ്ണ ശബളമായ ഒരു പ്രത്യേക ചടങ്ങില്‍ വച്ചു ഏറ്റവും നല്ല ചലച്ചിത്രം,അഭിനേത്രി, അഭിനേതാവ്, കഥ, സംവിധായകാന്‍, ഛായാഗ്രാഹകന്‍, ചിത്ര സംയോജകന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. എല്ലാ മത്സരാര്‍ത്ഥികളും അവരവരുടെ പേര്, മേല്‍വിലാസം, ഏറ്റവും പുതിയ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും, നിയമാവലികള്‍ക്കും ദയവായി സന്ദര്‍ശിക്കുക www.fomaa.com www.kagw.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.