You are Here : Home / USA News

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കേരളത്തെ രാജ്യാന്തര ഹബ്‌ ആക്കും: മുഖ്യമന്ത്രി; ഓര്‍മ്മയില്‍ ആഹ്ലാദം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 19, 2015 09:15 hrs UTC

ഫിലഡല്‍ഫിയ: ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കേരളത്തെ രാജ്യാന്തര ഹബ്‌ ആക്കും (Government aims to make Kerala an international hub in higher education sector.) എന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തില്‍ `ഓര്‍മ്മ' (ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളി അസ്സോസ്സിയേഷന്‍) ആഹ്ലാദവും നമ്പിയും അറിയിച്ചു. `ഓര്‍മ്മ'; മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കും ധനകാര്യ മന്ത്രി കെ എം മാണിയ്‌ക്കും മറുനാടന്‍ മലയാളികാര്യ മന്ത്രി കെ സി ജോസഫിനും കഴിഞ്ഞ മാസം സമര്‍പ്പിച്ച നിവേദനം അംഗീകരിച്ച്‌ കൈക്കൊണ്ട ഈ പ്രഖ്യാപനം വളരെയേറെ പ്രതീക്ഷ നല്‍കുന്ന നടപടിയാണ്‌. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിശോധിക്കും, വിദേശ രാജ്യങ്ങളില്‍ നിന്ന്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ കേരളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനും ഫീസ്സിനും വ്യക്തമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിനു നടപടി കൈക്കൊള്ളും എന്നും ഓര്‍മ്മയുടെ നിവേദനത്തെത്തുടര്‍ന്ന്‌ മുഖ്യ മന്ത്രി വ്യക്തമാക്കി. ഓര്‍മാ രക്ഷാധികാരി മുന്‍ കേന്ദ്ര മന്ത്രി എം എം ജേക്കബ്‌, റോഷി അഗസ്റ്റിന്‍ എം എല്‍ ഏ, ജോസഫ്‌ വാഴയ്‌ക്കന്‍ എം എല്‍ ഏ എന്നിവരും ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളി അസ്സോസ്സിയേഷന്റെ നിവേദനത്തെ പിന്താങ്ങിയിരുന്നു. മുഖ്യമന്ത്രിയ്‌ക്കും ധനകാര്യ മന്ത്രിക്കും സാംസ്‌കാരികകാര്യ മന്ത്രിക്കും ഓര്‍മ്മ രക്ഷാധികാരി എം എം ജേക്കബിനും റോഷി അഗസ്റ്റിന്‍ എം എല്‍ ഏയ്‌ക്കും ജോസഫ്‌ വാഴയ്‌ക്കന്‍ എം എല്‍ ഏയ്‌ക്കും നമ്പി അറിയിക്കുന്ന പ്രമേയങ്ങള്‍ `ഓര്‍മ്മ' ദേശീയ നിര്‍വാഹക സമിതി അയച്ചുകൊടുത്തു.

 

 

ഓര്‍മ്മ വക്താവും ഡയറക്ടറുമായ ജോര്‍ജ്‌ നടവയലിനെയും യോഗം അഭിനന്ദിച്ചു. പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം, ഡയറക്ടര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍, സെക്രട്ടറി ഫീലിപ്പോസ്‌ ചെറിയാന്‍, ട്രഷറാര്‍ അലക്‌സ്‌ തോമസ്‌ എന്നിവര്‍ പങ്കെടുത്തു. മറുനാടന്‍ മലയാളി സമൂഹങ്ങളെ വിദൂര കേരള സാംസ്‌കാരിക ജില്ലകളായി പരിഗണിക്കണമെന്ന `ഓര്‍മ്മ' നിവേദനം കൂടുതല്‍ പ്രചാരണവും പിന്തുണയും കാത്തിരിക്കുന്നൂ എന്ന്‌ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം പറഞ്ഞു. ഇക്കാര്യത്തില്‍ ഫൊക്കാനാ, ഫോമാ, നൈനാ, ഏ കെ എം ജി എന്നീ സംഘടനകളുടെയും ലോകത്തെമ്പാടുമുള്ള മലയാളി സംഘടനകളുടെയും അവരുടെ പത്രങ്ങളുടെയും പിന്തുണ ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളി അസ്സോസ്സിയേഷന്‍ തേടും. (മുഖ്യ മന്ത്രിയ്‌ക്കു സമര്‍പ്പിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം)ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി അവറുകള്‍ സമക്ഷം ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളി അസ്സോസ്സിയേഷന്‍ `ഓര്‍മ്മ' അവതരിപ്പിക്കുന്ന പ്രമേയം: മറുനാടന്‍ മലയാളിസമൂഹങ്ങളെ പുതിയ കേരള ജില്ലകളായിപരിഗണിക്കണം എന്നതുള്‍പ്പെടെയുള്ള അപേക്ഷകള്‍

(1) മറുനാടന്‍ മലയാളിസമൂഹങ്ങളെ പുതിയ കേരള ജില്ലകളായി പരിഗണിക്കണമെന്ന്‌ ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളി അസ്സോസ്സിയേഷന്‍ `ഓര്‍മ്മ' നിര്‍വാഹകസമിതിയോഗം കേരള സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിക്കുന്നു. കേരളീയര്‍ `ലോക മലയാളികള്‍' എന്ന നിലയിലേക്ക്‌ വളര്‍ന്ന ഭസൈബര്‍ യുഗത്തില്‍ ഭ അതനുസരിച്ചുള്ള പൊളിറ്റിക്കല്‍ സയന്‍സ്‌ (രാഷ്ട്രമിമാംസകള്‍) രൂപപ്പെടുത്തേണ്ടതുണ്ട്‌. മറുനാടന്‍ മലയാളികളാണ്‌ ഇന്ന്‌ കേരളത്തെ പോറ്റുന്ന നിര്‍ണ്ണയക പങ്കാളികള്‍. ഓരോ വിദേശ രാജ്യങ്ങളിലും താമസ്സിച്ച്‌ കേരളത്തിലേക്ക്‌ പണമോ മസ്‌തിഷ്‌ക വിഭവങ്ങളൊ ഒഴുക്കുന്ന മലയാളി സമൂഹങ്ങളെ കേരളത്തിലെ `വിദൂര ജില്ലക'കളായി പ്രഖ്യാപിച്ച്‌ കേരളത്തിലെ നയതീരുമാനങ്ങളിലും സാമൂഹിക ക്രമപാലനത്തിലും വിദ്യാഭ്യാസ-ആരോഗ്യപാലന കാര്യങ്ങളിലും പങ്കാളിത്തം നല്‌കണം; നിയമസഭയിലും തദ്ദേശ ഭരണത്തിലും കമ്മീഷണുകളിലും കോര്‍പ്പറേഷണുകളിലും അക്കാഡമികളിലും കൗണ്‍സിലുകളിലും സിന്റിക്കേറ്റുകളിലും കമ്മറ്റികളിലും പ്രാതിനിധ്യം നല്‌കണം. കേരളത്തിലെ പത്രങ്ങളും ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളും നിലവിലുള്ള 14 ജില്ലകള്‍ക്കും പേജുകള്‍ നീക്കി വച്ചിരിക്കുന്നതുപോലെ, ഈ വിദൂര ജില്ലകള്‍ക്കും പേജുകള്‍ നീക്കി വയ്‌ക്കണം. അമേരിക്കയിലെ മലയാളി സമൂഹത്തെ `അമേരിക്കയിലെ കേരള ജില്ല' എന്ന നിലയില്‍ കണക്കാക്കണം.

 

കേരളത്തിലെ മാദ്ധ്യമങ്ങളുടെ ലിങ്കുകളായി വിദേശ മലയാള പത്രങ്ങളെ കൈകോര്‍ത്ത്‌ പ്രവര്‍ത്തിപ്പിക്കണം. അമേരിക്കയിലെ അംബ്രല്ലാസംഘടനകള്‍ക്കും വിവിധ സാമൂഹിക സംഘടനകള്‍ക്കും കേരള ഭരണകൂടം കൂടുതല്‍ പ്രസക്തമായ അംഗീകാരം നല്‍കണം. കേരളത്തിന്റെ അംബാസ്സിഡര്‍മാരാണ്‌ വിദേശ മലയാളികള്‍ എന്ന `മധുരമൊഴി' കൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിപ്പിച്ചു കൂടാ. `ബ്രയിന്‍ ഡ്രയിന്‍ ഫലത്തില്‍ ബ്രയിന്‍ ഗെയിന്‍ ആണ്‌' എന്ന്‌ ലോക മലയാളികള്‍ തെളിയിച്ചിരിക്കുന്നു. വിദേശ മലയാളിയുവതലമുറയുടെ സര്‍ഗാത്മകവും ശാസ്‌ത്രോത്സുകവുമായ കഴിവുകളെ കേരള സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഉപകരിക്കുവാന്‍ വിദേശ മലയാളികളെ കേരള സര്‍ക്കാര്‍, കേരള തനയര്‍ എന്ന നിലയില്‍ പ്രവൃത്തിരംഗങ്ങളില്‍ അംഗീകരിച്ച്‌ പ്രോത്സാഹിപ്പിക്കണം. അമേരിക്കയില്‍ വരുന്നതിനു മുമ്പ്‌ മറ്റു വിദേശ രാജ്യങ്ങളില്‍ സേവനം ചെയ്‌ത്‌ ആര്‍ജ്ജിച്ച അനുഭവ സമ്പത്തുമായി, വികസിത ലോകത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍ താമസാമുറപ്പിക്കുമ്പോളും, സ്വന്തം ജന്മനാടായ കേരളത്തിന്റെ ഗൃഹാതുരസ്‌മരണകളെ നെഞ്ചേറ്റുന്ന കുടുംബങ്ങളുടെ സൗഹൃദ കൂട്ടായ്‌മ എന്ന നിലയില്‍, ഗതകാലമലയാള നന്മകള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഓര്‍മ; `കേരളത്തിന്റെ വിദൂര ജില്ലകള്‍' എന്ന ആശയത്തെ മുന്നോട്ടു വയ്‌ക്കുന്നത്‌,`ആഗോള മലയാള ഗ്രാമം' എന്ന ആധുനിക സൈബര്‍ മാറ്റങ്ങളുടെ അനന്ത സാദ്ധ്യതകളില്‍, മലയാണ്മയുടെ തനതു പുണ്യശീലങ്ങള്‍ തലമുറ തലമുറയായ്‌ കൈമാറ്റം ചെയ്‌ത്‌, ലോകത്തിനു തന്നെ മാതൃകയാകുന്നതിനു വേണ്ടി, വരുംകാലങ്ങളില്‍ ഉപകരിക്കണം എന്നതിനാലാണ്‌. ഇതോടൊപ്പം താഴെപ്പറയുന്ന പരിഷ്‌ക്കാരങ്ങളും നടപ്പാക്കണമെന്ന്‌ ഓവര്‍സീസ്‌ റസിഡന്റ്‌ മലയാളി അസ്സോസ്സിയേഷന്‍ `ഓര്‍മ്മ' കേരള സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിക്കുന്നു.

 

 

(2) മറുനാടന്‍ (വിദേശവാസ) മലയാളി വിദ്യാര്‍ത്ഥികളെ മലയാള സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന മേന്മയില്‍ വളര്‍ത്തുന്നതിന്‌ സഹായകമാകുന്നതിന്‌ ഇത്തരം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കുന്നതിനുള്ള ഫീസ്‌; തദ്ദേശ മലയാളികള്‍ക്ക്‌ ഏപ്പെടുത്തിയിരിക്കുന്ന ഫീസിനു തുല്യമാക്കുക. കേരളത്തിലെ വിദ്യാഭ്യാസ്സ സ്ഥാപനങ്ങളിലെ പഠിതാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകാന്‍ ഈ നയം സഹായിക്കും. തദ്വാരാ വിദ്യാഭ്യാസ്സ മേഖലയിലെ നഷ്ടം കുറയ്‌ക്കുന്നതിനും കഴിയും.

 

(3) വിദേശ വാസ മലയാളികളുടെ ജന്മഭാഷയോടുള്ള സ്‌നേഹവും ആദരവും സജീവമാക്കിത്തുടരുന്നതിന്‌ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കേരളത്തിലെ സര്‍വകലാശാലകളുടെ (വിശിഷ്യാ കേരള കലാമണ്ഡലത്തിന്റെയും മലയാള സവകലാശാലയുടെയും) വിദൂര വിദ്യാഭ്യാസ കേമ്പ്രങ്ങള്‍ വിവിധ മറുനാടുകളില്‍ ആരംഭിക്കുക

 

 

https://www.facebook.com/oommenchandy.official/photos/a.417805746403.192033.317650406403/10152693644891404/?type=1

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.