You are Here : Home / USA News

സോമര്‍സെറ്റ്‌ ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മാര്‍ച്ച്‌ 22ന്‌

Text Size  

Story Dated: Wednesday, March 18, 2015 03:15 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ മാര്‍ച്ച്‌ 22 (ഞായര്‍) ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു. ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ള 40ഓളം കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ്‌ ഈ തിരുനാള്‍ ആഘോഷിക്കുന്നതെന്ന്‌ തിരുനാളിന്റെ കോര്‍ഡിനേറ്റര്‍ ജോസഫ്‌ ആന്റണി പറഞ്ഞു. ഞായറാഴ്‌ച രാവിലെ 11.30ന്‌ ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളി മുഖ്യകാര്‍മികത്വം വഹിക്കും.

 

സമീപ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും വിശുദ്ധ ദിവ്യബലിയില്‍ പങ്കെടുക്കും. ദിവ്യബലിക്കുശേഷം നേര്‍ച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്‌. വിശുദ്ധന്റെ മധ്യസ്ഥ തിരുനാള്‍?ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോള്‍, ആത്മീയ നിറവിലും, വിശ്വാസത്തിലും കൂടുതല്‍ തീക്ഷണതയുള്ളവരാകുവാന്‍ തിരുനാള്‍ ദിവസങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ ഭക്ത്യാദരവുകളോടെ പങ്കെടുത്ത്‌ വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പള്ളി, ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍, മേരീദാസന്‍ തോമസ്‌, മിനേഷ്‌ ജോസഫ്‌ എന്നിവര്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. വെബ്‌ : www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.