You are Here : Home / USA News

ശ്രീ നാരായണ അസോസിയേഷൻ ടൊറന്റോ, മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു

Text Size  

Story Dated: Tuesday, March 17, 2015 07:21 hrs UTC


 
 

 
 
ടൊറന്റോ: ശ്രീ നാരായണ അസോസിയേഷൻ  ടൊറന്റോ മാർച് 14 (ശനിയാഴ്ച) ആരോഗ്യ പരിപാലനം,'സ്റ്റെം സെൽ' ദാനം, രക്തദാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. nഡോക്ടർ സന്തോഷ്‌ ത്യാഗു, ഹേമറ്റൊളജി വിഭാഗം, ടൊറന്റോ യൂണിവേർസിറ്റി, ശ്രീമതി  ശർലേൻ ഗോഡ്വിൻ കാനഡ ബ്ലഡ് സർവിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പഠന ക്യാംബ് ശ്രീ നാരായണ അസോസിയേഷൻ പ്രസിഡണ്ട്‌ ശ്രീ.ഉദയൻ പുരുഷോത്തമൻ  ഔപചാരികമായി ഉദ്ഗാടനം ചെയ്തു .തുടർന്നു നടന്ന പഠനക്ലാസ്സിൽ നൂറോളം പേർ പങ്കെടുത്തു .17 നും 35 നും വയസ്സിനിടയിലെ യുവാക്കൾകിടയിൽ ബ്ലഡ്, സ്റ്റെം സെൽ ദാനം എന്നിവയെ പറ്റി ബോധ വൽകരിക്കുകയും, സന്നദ്ധരാക്കുകയും ചെയ്യുക എന്നാ ദൗത്യം ആണ് എസ എൻ അസോസിയേഷൻ ഇവിടെ പ്രാവർത്തിക മാക്കിയത് .
ദൈനം ദിന ജീവിത ശൈലിയും, ഹൃദയ രോഗങ്ങളെപറ്റി സജീവ്‌ അമ്പാടി (BHMS MD,Homeo), യും, ശൈത്യ കാലങ്ങളിൽ  മഞ്ഞു മാറ്റുമ്പോൾ എടുക്കേണ്ട രീതികളെ പറ്റി ബിബു തോമസും വിശദമായ സംഭാഷണങ്ങൾ നടത്തി. ശ്രീ നാരായണ അസോസിയേഷൻ ആരോഗ്യ പരിപാലന രംഗത്ത് നടത്തി വരുന്ന ഇതുപോലുള്ള പ്രവത്തനങ്ങൾ അഭിനന്ദനം അര്ഹിക്കുന്നു എന്ന് ഡോക്ടർ സന്തോഷ്‌ ത്യാഗു അഭിപ്രായപ്പെട്ടു .
റിപ്പോർട്ട് :ജയ്‌ പിള്ള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.