You are Here : Home / USA News

പ്രശസ്‌ത അമേരിക്കന്‍ മലയാളി എഴുത്തുകാരി സരോജ വര്‍ഗീസ്സിനെ നിരണം വൈ.എം.സി.എ ആദരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 17, 2015 11:22 hrs UTC

സ്വന്തം ജന്മനാട്ടില്‍ സ്‌നേഹോപഹാരങ്ങളുമായി പ്രിയപ്പെട്ടവര്‍ ഒരുക്കുന്ന വേദിയില്‍ അടിക്കടി പ്രത്യക്ഷപ്പെടാന്‍ കഴിയുന്നത്‌ എത്രയോ സൗഭാഗ്യകരമാണ്‌. ഇപ്രാവശ്യം ഉറ്റവരേയും പ്രിയപ്പെട്ടവരേയും സന്ദര്‍ശിക്കാന്‍ നാട്ടിലെത്തിയ പ്രശസ്‌ത അമേരിക്കന്‍ മലയാളി എഴുത്തുകാരി സരോജ വര്‍ഗീസ്സിനു അനുമോദനങ്ങളുടെ അഭിഷേകം. ജന്മനാടായ തിരുവല്ലയിലെ പൗരാവലിയും, മനോരമ ബാലജനസഖ്യവും ഈ കഴിഞ്ഞ ആഴ്‌ചകളില്‍ അവരെ ആദരിക്കുകയും പൊന്നാട ചാര്‍ത്തുകയുമുണ്ടായി.. ഭര്‍ത്താവിന്റെ ജന്മ നാടായ നിരണത്തെ വൈ.എം.സി.എ ഭാരവാഹികളും സരോജക്ക്‌ സമുചിതമായ സ്വീകരണം നല്‍കുകയുണ്ടായി. അഭ്യുദയകാംക്ഷികളും, സുഹ്രുത്തുക്കളും ബന്ധുക്കളും നിറഞ്ഞ സദസ്സില്‍വച്ച്‌ അവരെപൊന്നാടയണിച്ച്‌ ആദരിച്ചു. സ്‌ഥലത്തെ പ്രധാനവ്യക്‌തിയും കാഥികനുമായ നിരണം രാജന്റെ വസതിയില്‍വച്ച്‌ അത്താഴ വിരുന്നും, തദവസരത്തില്‍ സന്നിഹിതരായവരുടെ പ്രശംസ പ്രസംഗങ്ങളുമുണ്ടായി. വൈറ്റ്‌ഹൗസില്‍ സുപ്രധാന ചുമതലവഹിക്കുന്ന മകന്റെ അമ്മയെന്നനിലക്ക്‌ അവരെ പ്രത്യേകം സദസ്സ്‌ ബഹുമാനിക്കയുണ്ടായി. അമേരിക്കന്‍ സംസ്‌കാരത്തില്‍ കുട്ടികള്‍ വളരുമ്പോഴും അവരില്‍ മാതാപിതാക്കളുടെ രാജ്യത്തെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും പരിചയപ്പെടുത്തികൊണ്ടാണ്‌ തന്റെ രണ്ടുമക്കളേയും വളര്‍ത്തികൊണ്ട്‌വന്നത്‌ എന്ന്‌ സരോജ തന്റെ മറുപടിപ്രസംഗത്തില്‍ അറിയിച്ചു. എല്ലാവരും സരോജക്ക്‌ ആയുരാരോഗ്യാശംസകള്‍ നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.