You are Here : Home / USA News

മാതൃകാപരമായ മാധ്യമപ്രവര്‍ത്തനം

Text Size  

Story Dated: Sunday, March 15, 2015 02:03 hrs UTC

(ഡോ. ശശിധരന്‍ വിചാരവേദിയില്‍ ചെയ്‌ത പ്രസംഗത്തിന്റെ സാരാംശം) 2015 മാര്‍ച്ച്‌ എട്ടിന്‌ കേരള കള്‍ച്ചറല്‍ സെന്റ്രറില്‍ വെച്ച്‌നടന്ന വിചാരവേദിയുടെ സാഹിത്യസദസ്സില്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `വിദ്യാധരനും സാമൂഹ്യ പാഠങ്ങളും' എന്ന ലേഖനസമാഹാരം ചര്‍ച്ച ചെയ്‌തു. ഡോ. ശശിധരന്‍ ആയിരുന്നു മുഖ്യ പ്രഭാഷകന്‍. സാഹിത്യത്തിന്റെ ഗരിമ സാമൂഹ്യ പ്രതിബദ്ധതയാണ്‌, സാമൂഹ്യപ്രതിബദ്ധതയുള്ള രചനകളാണ്‌ കാലത്തെ അതിജീവിച്ച്‌ ക്ലാസിക്കുകളായിത്തിരുന്നതെന്ന്‌ വൈലോപ്പിള്ളിക്കവിതകളും തകഴിയുടെ രണ്ടിടങ്ങഴിയും ചന്തു മേനോന്റെ ഇന്ദുലേഖയും ആശാന്‍ കവിതകളൂം ഉദാഹരണമായെടുത്ത്‌ സമര്‍ത്ഥിച്ചുകൊണ്ട്‌ ഡോ. കുഞ്ഞാപ്പുവിന്റെ രചനകളുടെ സാമൂഹ്യ പ്രസക്തി ഡോ. ശശിധരന്‍ എടുത്തു കാണിച്ചു. വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം സത്യത്തിന്റെ മുഖം മറച്ചു വയ്‌ക്കാതിരിക്കലാണ്‌.

 

പത്രപ്രവര്‍ത്തനമെന്നല്ല ഏതു മേഖലയിലായാലും സത്യത്തിന്റെ മുഖം മറച്ച്‌ വയ്‌ക്കുന്നത്‌ സമൂഹത്തോടെ ചെയ്യുന്ന ദ്രോഹമാണ്‌. മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാപരമായ പത്രപ്രവര്‍ത്തനം കാഴ്‌ചവെച്ച കെ. പി. കേശവമേനോനേയും കെ.എം. മാത്യുവിനേയും ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ അനുകരിക്കുന പക്ഷം മാധ്യമരംഗത്തെ പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സാധിക്കും അച്ചടി മാധ്യമങ്ങള്‍ക്കൊപ്പം ഇലക്‌ട്രോണിക്‌ മാധ്യമങ്ങളും ഇന്‍ഡ്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ അനിഷേധ്യമായ സ്വാധീനമുറപ്പിക്കുന്നു. ഇന്‍ഡ്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ വളര്‍ച്ചാപാതയില്‍ വെട്ടം തെളിയിക്കൂകയെന്ന ഉത്തരവാദിത്വമാണ്‌ മധ്യമങ്ങള്‍ക്കുള്ളത്‌. എന്നല്‍ ഇത്‌ ആശാവഹമായി നിര്‍വ്വഹിക്കുന്നതിനു പകരം ആശയറ്റതും ആശങ്കയുളവാക്കുന്നതുമായ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന ദുഃസൂചനകള്‍ക്ക്‌ ഒട്ടുമേ കുറവില്ല. പത്രാധിപര്‍ക്കുള്ള കത്ത്‌, പത്രത്തിന്റെ ജനകീയതയുടേയും വിശ്വാസ്യതയുടേയും പരിച്ഛേദമാണ്‌. ഉത്തരവാദിത്വബോധത്തോടെയുള്ള ക്രിയാത്മകമായ കത്തുകള്‍ എഴുതാനും അയക്കാനുമുള്ള പരിസരം സൃഷ്ടിക്കേണ്ടത്‌ പത്രങ്ങള്‍ തന്നെയാണ്‌.

 

വ്യക്തിഗത പ്രതികരണങ്ങള്‍ വിലമതിക്കത്തക്കതാണ്‌. താന്‍ വായിക്കുന്നതിനെ കുറിച്ച്‌ വിമര്‍ശിക്കാനും നിരൂപണം നടത്താനുമുള്ള ഉത്തരവാദിത്വവും ചുമതലയുമുള്ളവരാണ്‌ അനുവാചകര്‍. വായിക്കപ്പെടുന്നതുകൊണ്ടാണ്‌ സാഹിത്യം നിലനില്‌ക്കുന്നത്‌. അതേ സമയം തന്നെ വായനക്കാര്‍ നിഷ്‌ക്രിയരായ സ്വീകര്‍ത്താക്കളായിരിക്കരുത്‌. ക്രിയാത്മക മനോഗതിയില്‍ നിന്നാണ്‌ സൃഷ്ടികള്‍ വായിക്കപ്പെടേണ്ടത്‌. എഴുത്തുകാരില്‍ നിന്നും നാളേകളില്‍ പിറവിയെടുക്കാനിടയുള്ള രചനകള്‍ക്ക്‌ കൃത്യമായ ദിശബോധം നിര്‍ണ്ണയിക്കുന്നതില്‍ നിരൂപണവും വിമര്‍ശനവും ഒട്ടും ചെറുതല്ലാത്ത പങ്കു വഹിക്കുന്നു.എന്നാല്‍കള്ളപ്പേരില്‍ എഴുതുന്നവര്‍ സാഹിത്യത്തിന്റെ ദിശ അപകടമേഖലയിലേക്ക്‌ തിരിച്ചു വിടുകയാണ്‌ . അവര്‍ക്ക്‌ ഇങ്ങനെ എഴുതാന്‍ പ്രചോദനമുണ്ടാകുന്നത്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സാഹിത്യബോധമില്ലാത്തതുകൊണ്ടും സഹിത്യകാരന്റെ നന്മ തിരിച്ചറിയാത്തതുക്കൊണ്ടുമാണ്‌. സത്യവും തന്ത്രവും തമ്മിലുള്ള യുദ്ധത്തില്‍ തന്ത്രമാണ്‌ ജയിക്കുകയെന്നും, തന്ത്രമാണ്‌ ജയിക്കുക എന്ന സത്യം അറിയുന്നതാണ്‌ സത്യത്തിന്റെ വിജയമെന്നും ഡോ. ശശിധരന്‍ ചൂണ്ടിക്കാട്ടി.

 

 

അധമ സാഹിത്യ പ്രവര്‍ത്തനത്തിലും അധമ പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ സമൂഹത്തിനോട്‌ മറുപടി പറയേണ്ടി വരുമെന്നും നീതിയുടെ ചക്രം സാവധാനത്തിലാണ്‌ തിരിയുന്നതെന്നും ഡോ. ശശിധരന്‍ ചൂണ്ടിക്കാട്ടിസൂചിപ്പിച്ചു. സൈബര്‍ മാദ്ധ്യമങ്ങളില്‍ വരുന്ന ഒരോ കത്തുകളും ഊമക്കത്തുകളല്ലന്നും, വ്യക്ത്യമായ ഐ. പി. ഐഡിയും മേല്‍വിലാസവും ഉള്ളവയാണന്നും ഡോ. ശശിധരന്‍ പറഞ്ഞു. നന്നായി മലയാളം എഴുതാനും വായിയ്‌ക്കനും പരിശീലനം ലഭിച്ച ധാരാളം എഫ്‌. ബി. ഐ ഓഫീസേഴ്‌സ്‌ ഈ മലയാളം മാദ്ധ്യമങ്ങളൊക്കെ നിരന്തരം വീക്ഷിച്ചുകൊണ്ടിരിയ്‌ക്കുന്നു എന്ന കാര്യം പ്രത്രാധിപന്മാര്‍ ഓര്‍ത്താല്‍ നന്ന്‌ എന്നും ഡോ. ശശിധരന്‍ ഓര്‍മ്മിപ്പിച്ചു.

 

നല്ലത്‌ പറയുക എന്ന ജേര്‍ണ്ണലിസത്തിന്റെ ലക്ഷ്യം സാക്ഷാത്‌ക്കരിക്കപ്പെടുമ്പോള്‍ സമൂഹം നാന്നാവും. പത്രം തെറ്റു ചെയ്യുമ്പോള്‍ അത്‌ ചൂണ്ടിക്കാണിക്കേണ്ടത്‌ ജനങ്ങളാണ്‌. മാധ്യമത്തിന്റെ മഹത്വം സത്യം അറിയിക്കുകയാണ്‌ എന്ന്‌ അഭിപ്രായത്തിന്‌ ഊന്നല്‍ കൊടുത്തുകൊണ്ടാണ്‌ ഡോ. ശശിധരന്‍ പ്രസംഗം അവസാനിപ്പിച്ചത്‌. വാസുദേവ്‌ പുളിക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.