You are Here : Home / USA News

ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ച്ചകൾ ഞായറാഴ്ച വൈകിട്ട് സമയം 8 മണിക്ക്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, March 14, 2015 01:48 hrs UTC

 
ന്യൂയോർക്ക്‌: എന്നും വ്യത്യസ്തത പുലർത്തി അമേരിക്കയിലെ വേറിട്ട കാഴ്ച്ചകൾ, പ്രത്യേകിച്ചു അമേരിക്കൻ മലയാളികളുടെ ജീവിത ശൈലികൾ ലോകമലയാളികളുടെ മുമ്പിൽ തനിമ ഒട്ടു കുറയാതെ എത്തിക്കുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ച്ചകൾ, പ്രേഷകരുടെ അഭ്യർഥന മാനിച്ചു ഇനി എല്ലാ ഞായറാഴ്ചയും ന്യൂയോർക്ക്‌ സമയം ( ഈ എസ് ടി) വൈകിട്ട് 8 മണിക്ക് ഏഷ്യാനെറ്റ്‌ ന്യൂസിൽ സംപ്രേഷണം ചെയ്യുന്നതാണ്. 
അമേരിക്കയിലെ മലയാളി രണ്ടാം തലമുറയ്ക്ക് കേരളത്തിന്റെ സംസ്കാരവും ഭാഷയും സാഹിത്യവും പകർന്നു കൊടുക്കുവാൻ വേണ്ടിയും, അതിലേക്കു കുട്ടികൾക്ക് പ്രചോദനം നല്കുന്നതിനായുള്ള പരിപാടികളെപ്പറ്റിയാണ്‌ അടുത്തിടയായി അമേരിക്കൻ കാഴ്ച്ചകളിൽ സംപ്രേഷണം ചെയ്യുന്നത്. അതിന്റെ ഭാഗമായി ഈയാഴ്ച അമേരിക്കയിലെ പ്രശസ്തരായ മൂന്നു മലയാളി ഗായകരെ കുറിച്ചുള്ള വാർത്തയാണ് സംപ്രേഷണം ചെയ്യുന്നത്. 
ഈ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നത് മൂന്നു പേരെയാണ്. അനിത കൃഷ്ണ, സുമ നായർ, മനോജ്‌ കൈപ്പള്ളി എന്നിവരെയാണ്. അനിത കൃഷ്ണ, കെ ജെ യേശുദാസ്,എം ജി ശ്രീകുമാർ എന്നിവരോപ്പം പലവേദികളിൽ ഗാനങ്ങൾ ആലപിച്ച വ്യതിയാണ്. അടുത്തിടെ ഇന്ത്യൻ സംഗീതത്തിന്റെ കാർണവ സ്ഥാനത്തുള്ള ഇളയരാജ സാറിന്റെ കൂടെ മലേഷ്യയിൽ കോണ്‍സേർട്ട് നടത്തുവാനുള്ള അവസരവും അനിതയ്ക്ക് ലഭിക്കുകയുണ്ടായി. സുമ നായർ, ന്യൂജേഴ്സിയുടെ വാനമ്പാടി എന്ന അപര നാമത്തിൽ അറിയപ്പെടുന്നു. ഹിന്ദി,മലയാളം ഗാനങ്ങൾ സുമ അനായാസം കൈകാര്യം ചെയ്യും. 
മനോജ്‌ കൈപ്പള്ളി, ഭക്തി ഗാനങ്ങൾ അദ്ദേഹത്തിൻറെ തന്നെ ലാളിത്യമുള്ള വരികളിലൂടെ ആലപ്പിക്കുന്ന പ്രതിഭയാണദ്ദേഹം. 
പ്രേഷകരെ ഇവരുടെ അടുക്കൽ കൊണ്ട് പോകുന്നതും, പരിചയപ്പെടുത്തുന്നതും ഭാവഗായകൻ ജെംസണ്‍ കുര്യാക്കോസ്സാണു. 
വരുന്നാഴ്ചകളിൽ കൂടുതൽ പേരേ പരിചയപ്പെടുത്തുന്നതിനോപ്പം, വ്യതസ്ത കാഴ്ചകളും പരിപാടികളുമായി വീണ്ടും അമേരിക്കൻ കാഴ്ചകൾ വരും പ്രേഷകരുടെ മുൻപിൽ.
കൂടുതൽ വിവരങ്ങൾക്ക്:
രാജു പള്ളത്ത് 732 429 9529.  
 
വിനോദ് കൊണ്ടൂർ ഡേവിഡ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.