You are Here : Home / USA News

ഇന്ത്യയുടെ മകള്‍ പ്രവാസി ചാനലിന്റെ നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്‌ച

Text Size  

Story Dated: Saturday, March 14, 2015 06:47 hrs UTC

ബി.ബി.സിയുടെ `ഇന്ത്യയുടെ മകള്‍' (INDIA'S DAUGHTER) എന്ന ഡോക്യുമെന്ററിയെ കുറിച്ചും അത്‌ ഇന്ത്യന്‍ ഗവണ്മെന്റ്‌ ബാന്‍ ചെയ്യാനുള്ള സാഹചര്യത്തെക്കുറിച്ചും നമസ്‌കാരം അമേരിക്ക ഈ ആഴ്‌ച വിചിന്തനം ചെയ്യുന്നു. മറക്കാതെ കാണുക. ശനിയാഴ്‌ച രാവിലെ അമേരിക്കന്‍ സമയം രാവിലെ 11 മണിക്കും ഇന്ത്യന്‍ സമയം വൈകുന്നേരം 8.30 നും നമസ്‌കാരം അമേരിക്ക സംപ്രേക്ഷണം ചെയ്യുന്നു. യുണൈറ്റഡ്‌ മീഡിയ വിതരണ ശൃംഖല വഴി എല്ലാ സെറ്റ്‌ ടോപ്‌ ബോക്‌സുകളിലും പ്രവാസി ചാനല്‍ ലഭ്യമാണ്‌. ഓണ്‍ലൈനില്‍ www.pravasichannel.com എന്ന്‌ ടൈപ്പ്‌ ചെയ്‌താലും കാണാവുന്നതാണ്‌ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ഓടി കൊണ്ടിരുന്ന ബസ്സില്‍ വെച്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവം ചിത്രീകരിക്കുന്ന ഇന്ത്യയുടെ മകള്‍ (INDIA'S DAUGHTER) എന്ന ഡോക്യുമെന്ററിയെ കുറിച്ച്‌ നടത്തുന്ന ഈ ചര്‍ച്ചക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ പ്രവാസി ചാനലിന്റെ ജോസ്‌ എബ്രഹാം ആണ്‌.

 

കൂടാതെ അതിഥികളായി ഫിലിം മേക്കറും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‌ക്കുന്ന നിഷാന്ത്‌ നായര്‍, പ്രമുഖ ടെലിവിഷന്‍ പ്രോഡ്യൂസറും എഡിറ്ററും, റേഡിയോ അവതാരകയും ആയ ജില്ലി സാമുവല്‍, കൂടാതെ സാമൂഹ്യ സാസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവും, കോളേജ്‌ പ്രൊഫസ്സറുമയ തങ്കമണി അരവിന്ദന്‍ എന്നിവരാണ്‌. പ്രവാസി ചാനലിന്റെ നമസ്‌കാരം അമേരിക്കയുടെ കോര്‍ ടീം മെംബേര്‍സ്‌ അനിയന്‍ ജോര്‍ജ്‌, ജോര്‍ജ്‌ തുമ്പയില്‍, മധു രാജന്‍, വിനീത നായര്‍, ജോസ്‌ എബ്രഹാം കൂടാതെ പ്രവാസി ചാനലിന്റെ ചീഫ്‌ എഡിറ്റര്‍ ചില്ലി സാമുവേല്‍ എന്നിവരാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.