You are Here : Home / USA News

എസ്‌.എം.സി.സി എക്യൂമെനിക്കല്‍ ഹോളിലാന്റ്‌ തീര്‍ത്ഥാടനം ഒരുക്കുന്നു

Text Size  

Story Dated: Saturday, March 14, 2015 06:41 hrs UTC

ജോയി കുറ്റിയാനി

മയാമി: രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ യേശുക്രിസ്‌തുവിന്റെ പാദസ്‌പര്‍ശനം കൊണ്ട്‌ പരിവാനമായ വിശുദ്ധനാട്ടിലൂടെ ഒരു തീര്‍ത്ഥാടനം; ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ എസ്‌.എം.സി.സി സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡാ ചാപ്‌റ്ററിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഓര്‍മ്മയ്‌ക്കായി മയാമിഡ- കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ഫൊറോനാ യൂണീറ്റിന്റെ നേതൃത്വത്തിലാണ്‌ ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്‌ത്‌ തുടങ്ങിയ മൂന്നു രാജ്യങ്ങളിലൂടെ പന്ത്രണ്ട്‌ ദിവസം നീളുന്ന ഈ തീര്‍ത്ഥാടനം ഒരുക്കിയിരിക്കുന്നത്‌.

 

 

ഈ കാലഘട്ടത്തില്‍ ക്രൈസ്‌തവ വിശ്വാസങ്ങള്‍ക്ക്‌ എതിരേ ഉയരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും, വര്‍ധിച്ചുവരുന്ന ക്രൂരമായ ക്രൈസ്‌തവ മതപീഡനങ്ങള്‍ക്ക്‌ ശാന്തി കൈവരുത്തുന്നതിനുമായി പ്രാര്‍ത്ഥനാപൂര്‍വമായ നിയോഗം വെച്ചുകൊണ്ടാണ്‌ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം താന്‍ നയിക്കുന്നതെന്ന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ പറയുന്നതും, ആയതിലേക്ക്‌ ഏവരേയും സാദരം ക്ഷണിക്കുന്നതും. ഒക്‌ടോബര്‍ നാലാം തീയതി ഞായറാഴ്‌ച ആരംഭിച്ച്‌ ഒക്‌ടോബര്‍ 15-ന്‌ വ്യാഴാഴ്‌ച തിരിച്ചെത്തുന്ന ഈ തീര്‍ത്ഥാടനംവഴി പഴയ നിയമത്തിലൂടെയും; പുതിയ നിയമത്തിലൂടെയും നാം മനസിലാക്കിയ അനേകം പുണ്യസങ്കേതങ്ങളും, ചരിത്രസത്യങ്ങളും, തൊട്ടറിഞ്ഞുള്ള പ്രാര്‍ത്ഥനാപൂര്‍വ്വ പ്രയാണവും കണ്ടെത്തലുകളും. കാലിത്തൊഴുത്തുമുതല്‍ കാല്‍വരി വരെയുള്ള യേശുക്രിസ്‌തുവിന്റെ പരസ്യജീവിത, അത്ഭുത രോഗശാന്തി, സുവിശേഷ പ്രഘോഷണ വീഥികളിലൂടെയുള്ള യാത്രയും. കാലത്തിനുപോലും മായ്‌ച്ചുകളയാന്‍ സാധിക്കാത്ത അത്ഭുതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പിരിമിടുകളില്‍ ഇനിയും ഉറക്കമുണരാത്ത ഫറവോ ചക്രവര്‍ത്തിമാരേയും ; സംസ്‌കാരത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന നൈല്‍ നദിയിലൂടെയുള്ള സിന്നര്‍ക്രൂസും ഈ തീര്‍ത്ഥയാത്രയില്‍ ക്രമീകരിച്ചിട്ടുണ്ട്‌.

 

 

ഒമ്പത്‌ ദിവസത്തെ ഹോട്ടല്‍ താമസിത്തിനായി ഫൈവ്‌ സ്റ്റാര്‍/ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ സംവിധനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. താമസം, ഭക്ഷണം (ബ്രേക്ക്‌ഫാസ്റ്റ്‌, ലഞ്ച്‌, ഡിന്നര്‍), വിമാനയാത്രാ ചിലവുകള്‍, ലക്ഷ്വറി കോച്ച്‌, ഇംഗ്ലീഷ്‌ സംസാരിക്കുന്ന ഗവണ്‍മെന്റ്‌ ലൈസന്‍സ്‌ ഗൈഡുകള്‍, സൗജന്യമായി ദിവസവും ഒരു കുപ്പി മിനറല്‍ വാട്ടര്‍ ഉള്‍പ്പടെ രണ്ടായിരത്തി അഞ്ഞൂറ്റി എണ്‍പെത്തെട്ട്‌ (2588) ഡോളറാണ്‌ ഒരു വ്യക്തിക്ക്‌ ഈ യാത്രയ്‌ക്ക്‌ ചിലവാകുന്നത്‌. ഈ മനോഹരമായ തീര്‍ത്ഥാടനം എന്നെന്നും അവിസ്‌മരണീയമാക്കി നിങ്ങള്‍ക്ക്‌ സൂക്ഷിക്കുന്നതിനായി ഒരു പ്രൊഫഷണല്‍ വീഡിയോ- ഫോട്ടോഗ്രാഫറെ ഈ യാത്രയില്‍ കൊണ്ടുപോകുന്നതും ആവശ്യക്കാര്‍ക്ക്‌ പ്രത്യേകം തയാറാക്കുന്ന നിങ്ങളുടെ തീര്‍ത്ഥാടനത്തിന്റെ മനോഹരമായ വീഡിയോ സി.ഡി മിതമായ വിലയ്‌ക്ക്‌ നല്‍കുന്നതുമാണ്‌. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ അമ്മാനില്‍ എത്തി അവിടെ ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഒരു സംഘമായി തീര്‍ത്ഥാടനം തുടങ്ങുന്നു. അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും ആയിരക്കണക്കിന്‌ തീര്‍ത്ഥാടകരെ ഓരോ വര്‍ഷവും കൊണ്ടുപോകുന്ന പരിചയസമ്പന്നരായ ഫെയ്‌ത്ത്‌ ഹോളിഡേയ്‌സ്‌ (Faith Holidays) ആണ്‌ കുറഞ്ഞ ചിലവില്‍ എസ്‌.എം.സി.സിയ്‌ക്കായി ഈ എക്യൂമെനിക്കല്‍ ടൂര്‍ ക്രമീകരിച്ചിരിക്കുന്നത്‌. അമേരിക്കയില്‍ നിന്നോ, കാനഡയില്‍ നിന്നോ ഈ വിശുദ്ധനാട്‌ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ തങ്ങളുടെ സീറ്റുകള്‍ അഡ്വാന്‍സ്‌ നല്‍കി ഏപ്രില്‍ 10-കം ബുക്ക്‌ ചെയ്യണമെന്ന്‌ എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോയി കുറ്റിയാനി (954 708 6614), ട്രഷറര്‍ റോബിന്‍ ആന്റണിയും (954 552 1267) അറിയിച്ചു. സീറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിനും ടൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഫെയ്‌ത്ത്‌ ഹോളിഡേ ഫ്‌ളോറിഡ ഓഫീസ്‌ ജേക്കബ്‌ തോമസ്‌ (954 336 7731) info@Faithholidays.com ലോ, 1 888 91 Faith , 877 994 6342 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന്‌ എസ്‌.എം.സി.സി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.