You are Here : Home / USA News

താരസുന്ദരി ഇഷാ തല്‍വാര്‍ മാര്‍ച്ച്‌ 14-ന്‌ ശനിയാഴ്‌ച താമ്പായിലെത്തുന്നു

Text Size  

Story Dated: Friday, March 13, 2015 02:33 hrs UTC

സജി കരിമ്പന്നൂര്‍

താമ്പാ, ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ സുപ്രസിദ്ധ സിനിമാതാരം ഇഷാ തല്‍വാര്‍ താമ്പായിലെത്തുന്നു. പ്രവാസി സമൂഹത്തിന്‌ അഭിമാനവും ആഹ്ലാദവും പകര്‍ന്നുകൊണ്ട്‌ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും അന്നേദിവസം നടത്തപ്പെടും. അസോസിയേഷന്റെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന വിജയത്തില്‍ നാടാകെ ആഹ്ലാദലഹരിയിലാണ്‌. ഈ ചരിത്രമഹൂര്‍ത്തത്തിന്‌ സാക്ഷ്യംവഹിക്കാന്‍ താമ്പായിലെ 5511 ലിന്‍ റോഡിലുള്ള വിശാലമായ ഐ.സി.സി ഹാള്‍ സജ്ജമായിക്കഴിഞ്ഞു. പരിപാടികളോടനുബന്ധിച്ച്‌ അഭിനേത്രിയും നര്‍ത്തകിയുമായ ഇഷാ തല്‍വാറിന്റെ നൃത്തപരിപാടികളും വര്‍ണ്ണോജ്വമായ മറ്റ്‌ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌.

 

രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ നടക്കുന്ന നൃത്തസന്ധ്യകളുടേയും സ്‌നേഹവിരുന്നിന്റേയും പ്രവേശനം ഏവര്‍ക്കും സൗജന്യമായിരിക്കും. 101 അംഗ സില്‍വര്‍ ജൂബിലി ആഘോഷ കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.