You are Here : Home / USA News

നവ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‌ യുവനേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 13, 2015 02:31 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക മണ്‌ഡലങ്ങളില്‍ പകരം വെയ്‌ക്കാനാകാത്ത കൂട്ടായ്‌മയായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയ്‌ക്ക്‌ യുവ നേതൃത്വം. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റായി ബിനോയി ചെറിയാനേയും, സെക്രട്ടറിയായി വര്‍ഗീസ്‌ ചുങ്കത്തിലിനേയും, ട്രഷററായി സാമുവേല്‍ മത്തായിയേയും തെരഞ്ഞെടുത്തു. കുമാരി സൗമ്യ കുറുപ്പാണ്‌ ജോയിന്റ്‌ സെക്രട്ടറി. റിനോജ്‌ കുര്യന്‍ ജോയിന്റ്‌ ട്രഷറര്‍. അമേരിക്കയിലെ പ്രവാസികളായ മലയാളി സമൂഹത്തിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ചുറുചുറുക്കോടെ ഇടപെടുന്ന ചെറുപ്പക്കാരനാണ്‌ ബിനോയി ചെറിയാന്‍. ചിത്രരചനയും കവിതയും കൈമുതലാക്കിയ ബിനോയി ആഗോള പ്രവാസികള്‍ക്ക്‌ സുപരിചിതനാണ്‌. സാമൂഹിക അനീതികള്‍ക്കെതിരേ എന്നും ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി മാറാന്‍ ബിനോയി പ്രത്യേകം ശ്രദ്ധിക്കുന്നു. 2015-ല്‍ ക്രിയാത്മകമായ കാര്യപരിപാടികളോടെ സംഘടനയെ നയിക്കാന്‍ ആകുമെന്ന്‌ അദ്ദേഹം പ്രത്യാശിച്ചു.

 

 

സമ്പുഷ്‌ടമായ ജീവിതാനുഭവങ്ങള്‍കൊണ്ട്‌ സംഘടനാപരമായ ഭരണപരിചയവും ഒരുപോലെ സമ്മേളിച്ച പ്രസന്ന വ്യക്തിത്വത്തിനുടമയാണ്‌ സെക്രട്ടറി വര്‍ഗീസ്‌ ചുങ്കത്തില്‍. പ്രവര്‍ത്തനമേഖലകളില്‍ സൗഹൃദത്തിന്റെ നിറപുഞ്ചിരി സമ്മാനിക്കുന്ന ഇദ്ദേഹം പതിറ്റാണ്ടുകളായി സംഘടനയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തകന്‍ കൂടിയാണ്‌. യുവാക്കള്‍ ഭരണസമിതിയിലെത്തുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ അദ്ദേഹം ബദ്ധശ്രദ്ധനാണ്‌. 2015-ല്‍ കേരളാ അസോസിയേഷന്‍ നവീനമായ പ്രവര്‍ത്തനപരിപാടികളാണ്‌ തയാറാക്കുന്നതെന്ന്‌ ട്രഷറര്‍ സാമുവേല്‍ മത്തായി അറിയിച്ചു. കെ.സി.സി.എന്‍.എയുടെ ആരംഭകാലം മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിച്ചുവരുന്ന സാമുവേല്‍ മത്തായി നോര്‍ത്ത്‌ അമേരിക്കയിലെ `സാംസി കൊടുമണ്‍' എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ കൂടിയാണ്‌. പ്രവാസി മലയാളികളുടെ സാഹിത്യവിചാരധാരകള്‍ക്ക്‌ വേദിയൊരുക്കാന്‍ എന്നും അദ്ദേഹം മുമ്പന്തിയിലാണ്‌. കലാപരമായും സാംസ്‌കാരികപരമായും മുന്നിട്ടുനില്‍ക്കുന്ന യുവാക്കളുടെ സജീവ പങ്കാളിത്തമാണ്‌ കെ.സി.സി.എന്‍.എയുടെ ഊര്‍ജസ്രോതസ്‌ എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീമാന്‍ ജോര്‍ജ്‌ മാറേച്ചേരില്‍ ആണ്‌ വൈസ്‌ പ്രസിഡന്റ്‌. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി സോണി പോള്‍, തോമസ്‌ വര്‍ഗീസ്‌, ശബരിനാഥ്‌ നായര്‍, രാജു ഏബ്രഹാം, കുര്യാക്കോസ്‌ മുണ്ടക്കന്‍, സുരേഷ്‌ കുറുപ്പ്‌, കരുണാകരന്‍ പിള്ള, അജിത്‌ കൊച്ചുകുടിയില്‍, ജേക്കബ്‌ ഏബ്രഹാം, വിന്‍സെന്റ്‌ പി. ജോസഫ്‌, ബാഹുലേയന്‍ രാഘവന്‍, സുനില്‍ നായര്‍, ജോണ്‍ സ്‌കറിയ, ഷെബി പാലത്തിങ്കല്‍, തോമസ്‌ ഉമ്മന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.