You are Here : Home / USA News

നോര്‍ത്ത്- ഈസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ യുവജന സഖ്യം വൈദീകര്‍ക്ക് യാത്ര അയപ്പ് നല്‍കുന്നു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Thursday, March 12, 2015 10:50 hrs UTC

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 14ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ക്യൂന്‍സ് വില്ലേജ് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് 3 മണിക്ക് നടക്കും. സമ്മേളനത്തില്‍ വെച്ച് സഭയുടെ ക്രമീകരണം അനുസരിച്ച് സ്ഥലം മാറിപ്പോകുന്ന റീജയനിലെ വൈദീകര്‍ക്ക് സമുചിതമായ യാത്രയയ്പ്പ് നല്‍കും. റീജിയന്‍ യുവജന സഖ്യം പ്രസിഡന്റ് റവ.ജോജി.കെ.മാത്യൂ(സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്), റവ.മാത്യൂ ജോര്‍ജ്ജ്(ശാലേം മാര്‍ത്തോമ്മാ ചര്‍ച്ച്), റവ.എബ്രഹാം ഉമ്മന്‍(സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച്), റവ.ജോ ജോണ്‍(സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്), റവ.സാം ടി. പണിക്കര്‍(ബോസ്റ്റണ്‍ മാര്‍ത്തോമ്മ ചര്‍ച്ച്), റവ.വി.എം. മാത്യൂ(യൂത്ത് ചാപ്ലയന്‍) എന്നിവര്‍ക്ക് കഴിഞ്ഞ നാളുകളില്‍ ചെയ്ത സേവനങ്ങള്‍ക്ക് നന്ദി കരേറ്റുകയും സ്‌നേഹനിര്‍ഭരമായ യാത്രാമംഗങ്ങള്‍ നേരുകയും ചെയ്യും. റീജണല്‍ കലാമേളയില്‍ വിജയികള്‍ ആയവര്‍ക്കുള്ള സമ്മാനങ്ങള്‍ ഈ സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും. ഈ മീറ്റിംഗിലേക്ക് എല്ലാ സഖ്യം സ്‌നേഹിതരെയും സ്വാഗതം ചെയ്യുന്നതായി യുവജനസഖ്യം റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.