You are Here : Home / USA News

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വാര്‍ഷികധ്യാനം മാര്‍ച്ച്‌ 19 മുതല്‍

Text Size  

Story Dated: Thursday, March 12, 2015 10:33 hrs UTC

ബിനോയി കിഴക്കനടി

 

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍, അമ്പതുനോയമ്പിനോടനുബന്ധിച്ച്‌ നടത്തിവരാറുള്ള വാര്‍ഷികധ്യാനം, മാര്‍ച്ച്‌ പത്തൊമ്പതാം തിയതി വ്യാഴാഴ്‌ച മുതല്‍ മാര്‍ച്ച്‌ ഇരുപത്തിരണ്ടാം തിയതി ഞായറാഴ്‌ചവരെ നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത്‌ ശാലോം ടെലിവിഷനിലും, മറ്റ്‌ ചാനലുകളിലും വചനപ്രഘോഷണങ്ങള്‍ നടത്തി അനേകായിരങ്ങളെ അഭിഷേകത്തിലേക്കും മാനസാന്തരത്തിലേക്കും സൗഖ്യത്തിലേക്കും നയിക്കുന്ന റവ. ഫാ. ജോ പാച്ചേരിയില്‍ സി.എം.ഐ. ആണ്‌. കേരളത്തിലെ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ അസിസ്‌റ്റന്റ്‌ ഡയറക്‌ടറായിരുന്ന ഫാ. ജോ, ഇപ്പോള്‍ അമേരിക്കയിലെ ചാവറ മിനിസ്‌ട്രികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. മാര്‍ച്ച്‌ 19 വ്യാഴാഴ്‌ച 6 മണിക്കുള്ള ദിവ്യബലിയോടനുബന്ധിച്ച്‌ ആരാംഭിക്കുന്ന ധ്യാനം, ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന്‌ 9.30 ന്‌ സമാപിക്കും. വെള്ളിയാഴ്‌ചയും 6 മണിക്ക്‌ വി. കുര്‍ബ്ബാനയും, വചനശുശ്രൂഷയെതുടര്‍ന്ന്‌ ആരാധനയോടെ ഒമ്പതരക്ക്‌ അന്നത്തെ ശുശ്രൂഷ അവസാനിക്കും.

 

ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ വി. കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന ധ്യാനശുശ്രൂഷകള്‍ ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന്‌ 7 മണിക്ക്‌ സമാപിക്കും. മാര്‍ച്ച്‌ 22ന്‌ ഞായറാഴ്‌ച രാവിലെ ഒമ്പതേമുക്കാല്‍മുതല്‍ തുടരുന്ന ധ്യാനം ഞായറാഴ്‌ച രാത്രി 7 മണിക്ക്‌ സമാപിക്കും. ഞായറാഴ്‌ച വൈകുന്നേരം 4 മണിക്കുള്ള ദിവ്യബലി അര്‍പ്പിക്കുന്നത്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെയും മറ്റ്‌ വൈദികരുടേയും സഹകാര്‍മികത്വത്തിലുമാണ്‌. എല്ലാ ധ്യാനദിവസങ്ങളിലും വചനപ്രഘോഷണം, ആരാധന, അനുരഞ്‌ജന ശുശ്രൂഷകള്‍, കുടുംബ നവീകരണ സന്ദേശങ്ങള്‍, ഷിജന്‍ വടക്കേല്‍ നയിക്കുന്ന ഗാന ശുശ്രൂഷകള്‍ എന്നിവയുണ്ടായിരിക്കും. കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്‌. നോമ്പുകാലം ഫലദായകമാക്കാന്‍ ഒരുക്കപ്പെടുന്ന വചന ശുശ്രൂഷകളിലേക്കും, കുടുംബ നവീകരണം ആചരിക്കുന്ന ഈവര്‍ഷം കൂടുതല്‍ ആത്മവിശുധീകരണം നേടി, ദൈവത്തിന്റെ പ്രിയമക്കളായിത്തീരുന്നതിനുവേണ്ടീയും, എല്ലാദൈവവിശ്വാസികളും ഇതില്‍ സജീവവമായി പങ്കെടുത്ത്‌, ഇത്‌ ഒരു അനുഗ്രഹപ്രഥമാക്കണമെന്നും ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.