You are Here : Home / USA News

ആവേശമുണര്‍ത്തി കേരളാ ക്രിക്കറ്റ്‌ ലീഗ്‌ ഉദ്‌ഘാടന മത്സരം ഏപ്രില്‍ 18 ന്‌

Text Size  

Story Dated: Thursday, March 12, 2015 10:31 hrs UTC

ജോസഫ്‌ ഇടിക്കുള

 

ന്യൂയോര്‍ക്ക്‌: മലയാളി ക്രിക്കറ്റ്‌ പ്രേമികളില്‍ ആവേശമുണര്‍ത്തി ആദ്യമായി കേരള ക്രിക്കറ്റ്‌ ലീഗ്‌ നിലവില്‍ വന്നു. കെസിഎല്‍ യുഎസ്‌എ യുടെ ആദ്യ മീറ്റിങ്ങും ലോഗോ പ്രകാശനവും ആദ്യ സീസണ്‍ നടത്തിപ്പിനുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 02/ 08/ 2015 ല്‍ ന്യൂയോര്‍ക്കില്‍ ക്വീന്‍സില്‍ വച്ച്‌ നടന്നു. ഏപ്രില്‍ 25 നാണ്‌ ഈ വര്‍ഷത്തെ സീസണ്‍ ലീഗ്‌ ആരംഭിക്കുന്നത്‌ . അതിനു മുന്നോടിയായി ഏപ്രില്‍ 18 നു ഉദ്‌ഘാടന മത്സരത്തില്‍ കലാ കായിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. അമേരിക്കന്‍ മലയാളി കളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ പൂര്‍ണമായും മലയാളികളെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ ഒരു ക്രിക്കറ്റ്‌ ലീഗ്‌ വരുന്നത്‌ .വരും വര്‍ഷങ്ങളില്‍ ലീഗ്‌ മത്സരങ്ങള്‍ അമേരിക്കയുടെ പല ഭാഗങ്ങളില്‍ വച്ച്‌ നടത്താന്‍ കെ സി എല്‍ യു എസ്‌ എ പദ്ധതി ഇടുന്നു

 

. അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളിലെ പ്രമുഖ ക്രിക്കറ്റ്‌ ടീമുകള്‍ പങ്കെടുക്കുന്ന 2015 ലീഗ്‌ മത്സരങ്ങള്‍ െ്രെട സ്‌റ്റേറ്റ്‌ മേഖലയിലെ പ്രധാന ടീമുകള്‍ സംയുക്തമായാണ്‌ നടത്തുന്നത്‌,അതിന്റെ നടത്തിപ്പിനായി വിവിധ ടീമുകളുടെ സംയുക്തമായ ഒരു കമ്മിറ്റി നിലവില്‍ വന്നു, പ്രസിഡന്റ്‌ .ജിന്‍സ്‌ ജോസഫ്‌( ടീം പാക്കേര്‍ഴ്‌സ്‌ ) ,വൈസ്‌ പ്രസിഡന്റ്‌.ആശിഷ്‌ തോമസ്‌ ( ടീം മില്ലിനിയം) സെക്രട്ടറി .സാബിന്‍ ജേക്കബ്‌ ( ടീം ഫ്‌ലേമിംഗ്‌ ടൈഗേര്‍ഴ്‌സ്‌) ജോയിന്റ്‌സെക്രട്ടറി ജോസ്‌ ജോസഫ്‌ ( ടീം പാക്കേഴ്‌സ്‌) ട്രഷറര്‍ ഷൈജു ജോസ്‌ ( ടീം സൈ്‌ട്രക്കേര്‍സ്‌ ) ജോയിന്റ്‌ ട്രഷറര്‍ ക്രിസ്‌ടോ എബ്രഹാം (ടീം കിങ്ങ്‌സ്‌) ഗെയിം കോര്‍ഡിനേറ്റര്‍സ്‌ സ്വരൂപ്‌ (ടീം ടസ്‌കേര്‍സ്‌ ) അരുണ്‍ ജോണ്‍ തോമസ്‌ ( ടീം ഫ്‌ലേമിംഗ്‌ ടൈഗേഴ്‌സ്‌) പി ആര്‍ഒ ജോജോ കൊട്ടാരക്കര ( ടീം സ്‌ട്രൈക്കേഴ്‌സ്‌ ) ജസ്റ്റിന്‍ ജോസഫ്‌ ( ടീം മില്ലിനിയം) ഏപ്രില്‍ 18 നു നടക്കുന്ന ഉദ്‌ഘാടന മത്സരത്തിലും തുടര്‍ന്നു ഏപ്രില്‍ 25 നു ആരംഭിക്കുന്ന സീസണ്‍ ലീഗ്‌ മത്സരങ്ങളിലും പങ്കെടുക്കുന്നതിന്‌ എല്ലാ മലയാളികളെയും സ്വാഗതം ചെയുന്നതായി പി ആര്‍ ഒ ജോജോ കൊട്ടാരക്കര പത്രക്കുറിപ്പില്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോജോ കൊട്ടാരക്കര 347 465 0457.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.